Monday, December 22, 2025

ഓച്ചിറയിൽ വീടിന്റെ മുറ്റത്ത് വിള്ളൽ;ആശങ്കയിൽ പ്രദേശവാസികൾ

കൊല്ലം:ഓച്ചിറയിൽ വീടിന്റെ മുറ്റത്ത് വിള്ളൽ കണ്ടെത്തി.ഒരു സെന്റിമീറ്റർ വീതിയിലാണ് വിള്ളലാണ്
രൂപപ്പെട്ടത്. ഓച്ചിറ ചങ്ങൻകുളങ്ങര ഏണിക്കാട്ട് കിഴക്കതിൽ തങ്കമണിയമ്മയുടെ വീടിന് മുന്നിലാണ് സംഭവം. വൈകീട്ട് തങ്കമണിയമ്മ വീടിന് മുന്നിൽ നിൽക്കുമ്പോൾ വീടിന്റെ മേൽക്കൂര കുലുങ്ങുകയും ഒപ്പം ശബ്ദമുണ്ടാവുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാവിലെ മുറ്റമടിക്കാൻ വന്നപ്പോഴാണ് വീടിന്റെ പുറത്ത് മുൻവശത്തായി വിള്ളൽ രൂപപ്പെട്ടത് കണ്ടത്.

ഉടൻ പഞ്ചായത്ത് ഓഫിസിൽ അറിയിക്കുകയും റവന്യു ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ചെയ്തു. ഇനി ജിയോളജി വകുപ്പ് അധികൃതരെത്തി പരിശോധന നടത്തും.

Related Articles

Latest Articles