ദില്ലി : പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ രാജ്യതലസ്ഥാനത്ത് നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം പ്രധാനമായും എത്തുന്നത്. ഇന്ത്യ അദ്ധ്യക്ഷപദം വഹിക്കുന്ന ഇത്തവണത്തെ ഉച്ചകോടി ദില്ലിയിലാണ് നടക്കുന്നത് ..
ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഢമാകുന്ന വേളയിലാണ് ഈ ഔദ്യോഗിക സന്ദർശനം. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിൽ ഇന്ത്യയ്ക്ക് ക്രിയാത്മകമായ പങ്കുവഹിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇറാൻ ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുണ്ട്. ജൂണിൽ ദില്ലിയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. യുദ്ധക്കളത്തിലെ സൈനിക നടപടികളേക്കാൾ ചർച്ചകളിലൂടെയുള്ള പരിഹാരമാണ് തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങി ലോകത്തിലെ പ്രമുഖ ഭരണാധികാരികൾക്കൊപ്പമാണ് ഇറാൻ പ്രസിഡന്റും ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ‘സുസ്ഥിരതയ്ക്കും നൂതനാശയങ്ങൾക്കും പ്രതിരോധശേഷിക്കും ഊന്നൽ നൽകിക്കൊണ്ടുള്ള സഹകരണം’ എന്ന ആശയത്തിലാണ് ഈ വർഷത്തെ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ആഗോള രാഷ്ട്രീയത്തിലെ നിലവിലെ അസ്ഥിരതകളും സാമ്പത്തിക സഹകരണങ്ങളും പ്രധാന ചർച്ചയാകുന്ന ഈ ഉച്ചകോടി നയതന്ത്രപരമായി ഇന്ത്യയ്ക്കും അതീവ നിർണായകമാണ്.
ഭാരതത്തിന്റെ പൗരാണിക വിശ്വാസങ്ങളുടെയും പ്രകൃതി ആരാധനാ പാരമ്പര്യത്തിന്റെയും മഹത്തായ അടയാളമായ ഛഠ് മഹാപർവത്തിന് ഭക്തിനിർഭരമായ സമാപനം. നവംബർ 16-ന് പുലർച്ചെ…
2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് എംപിയും ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതുമായ…
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽവെച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്ക്…
കർണാടകയിലെ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമായി 60 ദിവസത്തെ സൈനിക പരിശീലനം നൽകാൻ ക്ഷണിച്ച ടെൻഡർ വിവാദത്തിൽ.…
കത്തി ആക്രമണങ്ങൾ മുതൽ വെടിവെപ്പുകളും ബോംബ് സ്ഫോടനങ്ങളും വരെ. 2013 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ രാജ്യങ്ങളിൽ നടന്ന…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് പാറക്ഷാമം വലിയ വെല്ലുവിളിയാകുന്നു. പദ്ധതിക്ക് ആവശ്യമായ 56 ലക്ഷം ടൺ പാറയിൽ ഇതുവരെ…