India

‘അപകടകാരിയും നിർബന്ധബുദ്ധിയുമുള്ള ഒരു വ്യക്തി’;സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ദില്ലി: ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസിനെ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ” ന്യൂയോർക്കിലുള്ള പഴഞ്ചനും ധനികനുമായ നിർബന്ധബുദ്ധിയുള്ള ഒരു വ്യക്തിയാണ് സോറോസ്. ലോകം മുഴുവൻ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് താനാണ് തീരുമാനിക്കുന്നത് എന്ന് അദ്ദേഹം ഇപ്പോഴും കരുതുന്നു. കഥകളുണ്ടാക്കാൻ മാത്രമാണ് ഇത്തരക്കാർ തങ്ങളുടെ വിഭവശേഷി ഉപയോ​ഗിക്കുന്നത്” എന്ന് ജയശങ്കർ അഭിപ്രായപ്പെട്ടു.

ഇഷ്ടക്കാർ ജയിച്ചാൽ തെരഞ്ഞെടുപ്പ് നല്ലതാണെന്നും, ഫലം മറിച്ചാണെങ്കിൽ അത് മോശം ജനാധിപത്യമാണെന്നും ഇത്തരക്കാർ പറഞ്ഞു നടക്കും. ഇത്തരം ആളുകൾ അപകടകാരിയാണ്, ഇല്ലാകഥകൾ മെനയുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇത്തരക്കാർ കോടികൾ ചെലവഴിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയൻ മന്ത്രി ക്രിസ് ബ്രൗണുമായി ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.

അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് സോറോസ് വിമർശനം ഉന്നയിച്ചതോടെ അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള സോറോസിന്റെ പരാമർശത്തിൽ മോദി സർക്കാരിലെ മറ്റ് മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.

B4 Admin

Recent Posts

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

23 minutes ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

26 minutes ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

3 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

3 hours ago

കൊച്ചി ആഡംബര കാറപകടം: 17-കാരന് ജാമ്യം നീതിക്കായി പോരാട്ടം തുടർന്ന ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…

5 hours ago

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

1 day ago