India

‘സാമ്പത്തിക വളർച്ച മാത്രം പോര’; മൂല്യബോധവും സംസ്കാരവുമാണ് വികസിത ഭാരതത്തിന്റെ അടിത്തറയെന്ന് ദത്താത്രേയ ഹൊസബാളെ

മുംബൈ: സാമ്പത്തിക വളർച്ചയും അടിസ്ഥാനസൗകര്യ വികസനവും മാത്രം കൊണ്ട് ഒരു രാജ്യം വികസിതമാകില്ലെന്നും, മൂല്യബോധവും സംസ്കാരവും ഉത്തരവാദിത്തബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സംവിധാനത്തിലൂടെയാണ് ‘വികസിത ഭാരതം – 2047’ എന്ന ദേശീയ സ്വപ്നം യാഥാർഥ്യമാകുകയെന്നും ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

മുംബൈയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻ.എസ്.ഇ.) നടന്ന ‘വികസിത ഭാരതത്തിനായി വിദ്യാഭ്യാസം’ എന്ന ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസും മുംബൈ സർവകലാശാലയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.

വിദ്യാഭ്യാസം എന്നത് അറിവും തൊഴിൽനൈപുണ്യവും നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, വ്യക്തിത്വ രൂപീകരണത്തിനും സ്വഭാവശുദ്ധിക്കും സാമൂഹിക ഉത്തരവാദിത്തബോധത്തിനും ഒരുപോലെ പ്രാധാന്യം നൽകേണ്ട സമഗ്ര പ്രക്രിയയാണെന്നും ഹൊസബാളെ വ്യക്തമാക്കി.

“നാം വെറും വ്യവസായശാലകൾ സൃഷ്ടിക്കുന്നില്ല; ഒരു മഹത്തായ സംസ്കാരത്തെയാണ് വാർത്തെടുക്കുന്നത്. അതിനാൽ രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങളോട് ചേർന്നുനിൽക്കുന്ന, മനുഷ്യനന്മ ലക്ഷ്യമാക്കുന്ന വികസനമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന്റെ അടിസ്ഥാനമാകേണ്ടത്,” അദ്ദേഹം പറഞ്ഞു.

2047-ൽ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നത് യാത്രയുടെ അവസാനമല്ലെന്നും, അത് രാജ്യത്തിന്റെ പുതിയ വളർച്ചാ ഘട്ടത്തിലേക്കുള്ള നാഴികക്കല്ല് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ കാലഘട്ടത്തിനും അതിന്റേതായ ആവശ്യങ്ങളുണ്ടെന്നും, അതനുസരിച്ച് നയങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിലും രാജ്യത്തിന്റെ സാംസ്കാരിക വേരുകളും മൂല്യങ്ങളും ഒരിക്കലും കൈവിടരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയും വ്യവസായ ലോകവും ഭരണസംവിധാനവും സമൂഹവും കൈകോർത്ത് പ്രവർത്തിച്ചാൽ മാത്രമേ ‘വികസിത ഭാരതം 2047’ എന്ന ദേശീയ ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെമിനാറിൽ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് അധ്യക്ഷ ഡോ. പങ്കജ് മിത്തൽ, ദേശീയ സെക്രട്ടറി ഡോ. അതുൽ കൊത്താരി, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ ആശിഷ് ചൗഹാൻ എന്നിവർ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധർ, വ്യവസായ പ്രമുഖർ, സർവകലാശാല വൈസ് ചാൻസലർമാർ ഉൾപ്പെടെ നൂറിലധികം പ്രമുഖർ സെമിനാറിൽ സാന്നിധ്യം വഹിച്ചു.

കഴിഞ്ഞ വർഷം കൊച്ചിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ നടന്ന ‘ജ്ഞാനസഭ’യുടെ തുടർച്ചയായാണ് മുംബൈയിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചത്. ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.

B4 Admin

Recent Posts

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

4 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

4 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

4 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

4 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

5 hours ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

6 hours ago