തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് അന്താരാഷ്ട്ര സഹകരണവും പുതിയ ആശയങ്ങളും നിക്ഷേപ സാധ്യതകളും തേടി മേയർ വി.വി. രാജേഷ് എട്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. നഗരഭരണം, സുസ്ഥിര വികസനം, ആരോഗ്യരംഗം, പ്രവാസി സഹകരണം തുടങ്ങി വിവിധ മേഖലകളിൽ നിർണായക ചർച്ചകളാണ് സന്ദർശനത്തിന്റെ ഭാഗമായി നടക്കുക.
അമേരിക്കയിലെ ഫിലാഡൽഫിയയിൽ നടക്കുന്ന ഫോക്കാന (Federation of Kerala Associations in North America)യുടെ ദേശീയ സമ്മേളനത്തിൽ മേയർ പങ്കെടുക്കും. പ്രവാസി മലയാളികൾ, വിവിധ നഗരങ്ങളിലെ ഭരണാധികാരികൾ, വ്യവസായ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മേയറായി ചുമതലയേറ്റതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ സന്ദർശിച്ച ഫോക്കാന ഭാരവാഹികളാണ് അദ്ദേഹത്തെ സമ്മേളനത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്.
സന്ദർശനത്തിനിടെ അമേരിക്കയിലെ വിവിധ നഗരങ്ങളിലെ മേയർമാരുമായും നഗരഭരണ വിദഗ്ധരുമായും വി.വി. രാജേഷ് ആശയവിനിമയം നടത്തും. സുസ്ഥിര നഗരവികസനം, ആധുനിക മുനിസിപ്പൽ ഭരണസംവിധാനം, മാലിന്യ സംസ്കരണം, പൊതുസേവനങ്ങളുടെ കാര്യക്ഷമത തുടങ്ങിയ മേഖലകളിൽ മികച്ച മാതൃകകൾ പഠിച്ച് തിരുവനന്തപുരത്ത് നടപ്പാക്കാനുള്ള സാധ്യതകളാണ് ചർച്ച ചെയ്യുക.
ന്യൂജേഴ്സിയിൽ നടക്കുന്ന ‘നാമം (NAMAM) അവാർഡ് നൈറ്റ്’ പരിപാടിയിലും മേയർ പങ്കെടുക്കും. ചടങ്ങിനിടെ അന്താരാഷ്ട്ര പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം.വി. പിള്ളയുമായും മറ്റ് ആരോഗ്യവിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി, തിരുവനന്തപുരത്ത് ലോകോത്തര നിലവാരമുള്ള കാൻസർ ചികിത്സാ-ആരോഗ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തും.
അമേരിക്കയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ പ്രമുഖ വ്യക്തികളുമായും മേയർ കൂടിക്കാഴ്ച നടത്തും. അവരുടെ അനുഭവസമ്പത്തും സാങ്കേതിക വൈദഗ്ധ്യവും നിക്ഷേപ സാധ്യതകളും തിരുവനന്തപുരം നഗരത്തിന്റെ വികസന പദ്ധതികളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ മലയാളി സമൂഹവുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാനും, അവരുടെ പിന്തുണയും അറിവും നഗരവികസന പദ്ധതികൾക്ക് പ്രയോജനപ്പെടുത്താനും ഈ സന്ദർശനം സഹായകരമാകുമെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു.
ആഗസ്റ്റ് 10-ന് അദ്ദേഹം തിരുവനന്തപുരത്ത് തിരിച്ചെത്തും. അദ്ദേഹത്തിന്റെ അഭാവത്തിൽ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാ നാഥ് മേയറുടെ ചുമതലകൾ നിർവഹിക്കും.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…