Sunday, December 14, 2025

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു ! ഒരു മരണം; 3 പേരെ കാണാതായി

ചെരുതുരത്തി പൈങ്കുളത്ത് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാണാതായ മൂന്ന് പേർക്കായുള്ളതിരച്ചിൽ തുടരുകയാണ്. ചെരുതുത്തി സ്വദേശിനി ഓടയ്ക്കല്‍ വീട്ടില്‍ കബീറിന്റെ ഭാര്യ ഷാഹിനയാണ് മരിച്ചത്. കബീര്‍, മകൾ സറ (10) , ഷാഹിനയുടെ സഹോദരിയുടെ മകള്‍ ഫുവാത്ത് (12 ) എന്നിവരെയാണ് കാണാതായത്

വൈകുന്നേരത്തോടെയാണ് കുടുംബം ഭാരതപ്പുഴ കാണാനിറങ്ങിയത്. സഹോദരിയുടെ വീട്ടിലെത്തിയതാണ് കുടുംബം എന്നാണ് വിവരം. ഭാരതപ്പുഴയിലെ ഈ ഭാഗം അപകടമേഖലയാണ്. ഇവിടെ ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു. ഷാഹിനയുടെ മൃതദേഹം ചേലക്കര ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Articles

Latest Articles