വീഡിയോയിൽ നിന്നുള്ള ദൃശ്യം
കാലവർഷം ഗുജറാത്തിലുടനീളം തകർത്തു പെയ്തുകൊണ്ടിരിക്കെ കച്ചിൽ നിന്നുള്ള ഹൃദയസ്പർശിയായ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു . ജൂലൈ 23 ന് പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയിൽ മഴയിൽ കുതിർന്ന വയലിൽ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന അച്ഛനെയും മകനെയുമാണ് കാണാൻ സാധിക്കുന്നത്.
വീഡിയോയിൽ, പരമ്പരാഗത വെളുത്ത ധോത്തിയും വസ്ത്രവും ധരിച്ച ഒരു വൃദ്ധനും കറുത്ത ടീ-ഷർട്ടും ജോഗറും ധരിച്ച ചെറുപ്പക്കാരനും ആവേശത്തോടെ നൃത്തം ചെയ്യുന്നതായി കാണാം. ഒരു ഗുജറാത്തി ഗാനം പശ്ചാത്തലത്തിൽ കേൾക്കാനും സാധിക്കുന്നുണ്ട്. എങ്കിലും പ്രദേശത്ത് വെള്ളപ്പൊക്കത്തിന്റെ സാധ്യതയും നമുക്ക് വീഡിയോയിൽ കാണാം.
കടുത്ത വേനലിൽ കൃഷിയിടം വരണ്ടുപോയ കർഷകർക്ക് മഴ നൽകുന്ന സന്തോഷത്തിൻ്റെയും ആശ്വാസത്തിൻ്റെയും പ്രതീകമായാണ് അച്ഛൻ-മകൻ ജോഡികളുടെ നൃത്തത്തെ സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ നിലവിൽ 220.3K കാഴ്ചകൾ നേടുകയും നിരവധി പ്രതികരണങ്ങൾ നേടുകയും ചെയ്തു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇത്തരമൊരു നല്ല ആഘോഷം കണ്ടതിൽ കാഴ്ചക്കാർ സന്തോഷം പ്രകടിപ്പിച്ചു
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…