Sunday, December 21, 2025

ലോകകപ്പിനു മുൻപ് ഒരു ചതുരംഗക്കളി; ചതുരംഗക്കളത്തിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും നേർക്കുനേർ,ചിത്രങ്ങൾ പങ്ക് വെച്ച് താരങ്ങൾ, ഏറ്റെടുത്ത് ആരാധകർ

ദോഹ:ഖത്തറിൽ പന്തുരുളാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ പോർച്ചുഗൽ നായകൻ ക്രിസ്ത്യാനോ റൊണാൾഡോയും അർജന്റീന നായകൻ ലയണൽ മെസ്സിയും നേർക്കുനേർ ഏറ്റുമുട്ടിയിരിക്കുകയാണ്.പക്ഷെ ഇരുവരും ഏറ്റുമുട്ടിയത് ഫുടബോളിൽ അല്ല ചതുരംഗത്തിൽ ആണെന്നതാണ് ആരാധകരെ ഏറ്റവും ആവേശത്തിൽ എത്തിക്കുന്നത്.പരസ്യ ചിത്രീകരണത്തിന്‍റെ ഭാഗമായാണ് മെസിയും റൊണാള്‍ഡോയും ചെസ് ബോര്‍ഡിന് മുന്നില്‍ ചിന്താമഗ്നരായിരിക്കുന്ന ചിത്രം ഇരുവരും അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

മെസിയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതുവരെ 24.4 മില്യണ്‍ ലൈക്കുകള്‍ വന്നപ്പോള്‍ റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാമില്‍ 30.7 മില്യണ്‍ ആരാധകരാണ് ലൈക്ക് അടിച്ചത്. ഇതാദ്യമായാണ് മെസിയും റൊണാള്‍ഡോയും ഒരു പരസ്യത്തിനായി ഒരുമിക്കുന്നത്. ആഡംബര വസ്ത്ര ബ്രാന്‍ഡായ ലൂയിസ് വൂയ്ട്ടണുവേണ്ടിയുള്ളതായിരുന്നു പരസ്യം. വിജയം ഒരു മാനസികാവസ്ഥയാണ് എന്ന അടിക്കുറിപ്പോടെയാണ് മെസി ചിത്രം പങ്കുവെച്ചത്.

Related Articles

Latest Articles