Saturday, December 13, 2025

കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു! ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

തിരുവനന്തപുരം: കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു ലോറി തോട്ടിലേക്ക് മറിഞ്ഞത്. കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയത്തിന്‍റെ പമ്പിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. അതിനിടെ കിളിമാനൂര്‍ തട്ടത്തുമലയില്‍ വെച്ച് നിയന്ത്രണം വിട്ട് ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ ഡ്രൈവറെയും ക്ലീനറെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം സ്വദേശികളായ ഡ്രൈവർ അനുരാജ്, ക്ലീനർ ബിനു എന്നിവരെയാണ് മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചത്.

മഴ മൂലം നിയന്ത്രണം വിട്ട ലോറി തെന്നിമാറിയതാണെന്നാണ് വിവരം. ടാങ്കറില്‍ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് ശ്രമം.

Related Articles

Latest Articles