Monday, December 15, 2025

സത്യം പറഞ്ഞ നാവിനെ മൂടിക്കെട്ടാനുള്ള പാഴ്ശ്രമം ! മമതാ സർക്കാർ കാരാഗൃഹത്തിലടച്ച ശർമിഷ്ഠയ്ക്ക് പിന്തുണയേറുന്നു; ആരാണ് ജിഹാദികളുടെ ഭീഷണിയെയും മറികടന്ന് നിലപാടുകൾ വ്യക്തമാക്കിയ ശർമിഷ്ഠ പനോളി

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങൾ നിശബ്ദത പാലിക്കുന്നതിനെ വിമർശിച്ച ശർമിഷ്ഠ പനോളി എന്ന 22കാരിയെ കഴിഞ്ഞ ദിവസമാണ് മമതാ ബാനർജി ഭരണകൂടം അറസ്റ്റ് ചെയ്തത്. പൂനെയിലെ നിയമ വിദ്യാർത്ഥിനിയും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുമായ ശർമിഷ്ഠ പങ്കുവച്ച വീഡിയോയിൽ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു.

തന്റെ വാക്കുകള്‍ ചിലരെ വേദനിപ്പിച്ചുവെന്ന് മനസിലായപ്പോള്‍ വിഡിയോ നീക്കം ചെയ്ത് ശർമിഷ്ഠ മാപ്പു പറഞ്ഞെങ്കിലും കൊൽക്കത്ത പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് പനോലിക്കെതിരെ കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച്ച രാത്രിയാണ് കൊൽക്കത്ത പോലീസ് ശർമിഷ്ഠയെ ഗുരുഗ്രാമിൽവച്ച് അറസ്റ്റ് ചെയ്യുന്നത്.

ആരാണ് ശർമിഷ്ഠ പനോളി

പൂനെ നിയമ സർവകലാശാലയിലെ നിയമ വിദ്യാർഥിനിയും ഇൻസ്റ്റഗ്രാം ഇൻഫളുവൻസറുമാണ് ശർമിഷ്ഠ. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ ആരെയും കൂസാതെയുള്ള തന്റെ നിലപാടുകൾ തുറന്ന് പറയുന്ന വീഡിയോകളാണ് അവരെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്ത് സമൂഹ മാദ്ധ്യമങ്ങളിൽ ഒരു പാക് യുവാവ് എത്തിയിരുന്നു. ഇതിനുള്ള മറുപടി 2025 മെയ് 14ന് ശർമിഷ്ഠ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ഈ വീഡിയോയിൽ ഓപ്പറേഷൻ സിന്ദൂറിൽ ബോളിവുഡ് നടന്മാർ പാലിച്ച മൗനത്തെയും നിശിതമായി വിമർശിച്ചിരുന്നു.

ഇതാണ് വിവാദമായത്. മുസ്ലീം പ്രവാചകന്മാരെ അധിക്ഷേപിച്ചു എന്നതായിരുന്നു ശർമിഷ്ഠയ്‌ക്കെതിരായ മറ്റൊരു ആരോപണം. വീഡിയോ വൈറലായതോടെ #ArrestSharmishta പോലുള്ള നിരവധി ഹാഷ്ടാഗുകൾ ജിഹാദികൾ സമൂഹ മാദ്ധ്യമത്തിൽ നിറച്ചു. ഇതിന് പുറമെ നിരവധി വധഭീഷണികളും. ശര്‍മിഷ്ഠയ്ക്കും കുടുംബത്തിനും വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റാന്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. നോട്ടീസുകള്‍ കൈപ്പറ്റാത്തതിനാലും മറുപടി ലഭിക്കാത്തതിനാലും കൊല്‍ക്കത്തയിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് അവര്‍ അറസ്റ്റിലായി. കൂടുതല്‍ അന്വേഷണത്തിനും ഫൊറന്‍സിക് പരിശോധനയ്ക്കുമായി പൊലീസ് ശര്‍മിഷ്ഠയുടെ ലാപ്‌ടോപ്പും ഫോണും പിടിച്ചെടുത്തിരിക്കുകയാണ്.
ഇന്നലെ അലിയപ്പോർ കോടതിയിയായിരുന്നു ശർമിഷ്ഠയുടെ വിചാരണ നടത്തിയത്. ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല, അവരെ ജൂൺ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

Related Articles

Latest Articles