Sunday, December 14, 2025

ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി ! പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിനു വീണ്ടും പരിക്ക് ;ടീമിൽ നിന്ന് പുറത്ത്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിനു വീണ്ടും പരിക്ക്. കാലിന് പരിക്കേറ്റ് താരം ടീമില്‍ നിന്നു പുറത്തേക്ക് പോകുമെന്ന് ഉറപ്പായി. ഇതോടെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും താരത്തിനു നഷ്ടമാകുമെന്നു ഉറപ്പായി.പരിക്ക് മൂലം രണ്ടാം ടെസ്റ്റും നാലാം ദിനത്തില്‍ ഒരോവര്‍ മാത്രം എറിഞ്ഞ ഹെയ്‌സല്‍വുഡ് പിന്നീട് മൈതാനം വിടുകയും ചെയ്തു.

പരിക്കിനെ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ നിന്നു വിട്ടു നിന്ന താരത്തിനു പകരം സ്‌കോട്ട് ബോളണ്ട് അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു. മൂന്നാം ടെസ്റ്റില്‍ ബോളണ്ടിനെ മാറ്റി പരിക്കു മാറിയെന്ന കാരണത്താല്‍ ഹെയ്‌സല്‍വുഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. മത്സരത്തില്‍ ഹെയ്‌സല്‍വുഡ് ആകെ 6 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. വിരാട് കോഹ് ലിയുടെ നിര്‍ണായക വിക്കറ്റ് അതിനിടെ താരം വീഴ്ത്തിയിരുന്നു.

ഹെയ്‌സല്‍വുഡ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ലെന്നു ഒരു ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് വെളിപ്പെടുത്തി. പകരക്കാരനെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു തീരുമാനം പിന്നീടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Latest Articles