ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ആം ആദ്മി പാർട്ടിയിൽ വമ്പൻ പൊട്ടിത്തെറി. ഏഴ് പാർട്ടി സിറ്റിംഗ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ ഇവർക്ക് നൽകില്ലെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. നരേഷ് കുമാർ, രോഹിത് കുമാർ, രാജേഷ് ഋഷി, മദൻ ലാൽ, പവൻ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ എന്നീ എംഎൽഎമാരാണ് രാജിവെച്ചിരിക്കുന്നത്. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിലും പാർട്ടിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാരുടെ രാജി.
രണ്ട് ദിവസം മുമ്പാണ് അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക ആം ആംദ്‌മി പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ദില്ലിയിൽ കടുത്ത തിരിച്ചടിയാണ് ആം ആദ്മി പാർട്ടിക്ക് ഉണ്ടായത്. മത്സരിച്ച എല്ലാ സീറ്റുകളിലും ആം ആംദ്‌മി പാർട്ടി പരാജയപ്പെട്ടു.

