Wednesday, December 17, 2025

കോൺഗ്രസിന് കനത്ത തിരിച്ചടി ! പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 65 കോടിയോളം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത നടപടിക്കെതിരെ നൽകിയ പരാതി തള്ളി ഇൻകംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണൽ

ലോക്‌സഭാ പടിവാതിൽക്കൽ എത്തി നിൽക്കെകോൺഗ്രസിന് കനത്ത തിരിച്ചടി.
പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 65-കോടിയോളം രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പ് നടപടിയ്‌ക്കെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതി ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി.

ആദായനികുതിവകുപ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 115 കോടി രൂപ മരവിപ്പിച്ചെന്ന വിവരം ഫെബ്രുവരി 16-നാണ് കോണ്‍ഗ്രസ് പുറത്തുവിടുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ കുടിശ്ശികയും പിഴയുമടക്കം 210 കോടി രൂപ നികുതിയടക്കാനുണ്ടെന്നായിരുന്നു ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നത്. പിന്നാലെ പാര്‍ട്ടിയുടെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി 65-കോടി രൂപ പിടിച്ചെടുത്തെന്ന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കൻ വ്യക്തമാക്കി. അടയ്ക്കാനുള്ള 210 കോടി രൂപയുടെ ആദ്യഘട്ടമെന്ന രീതിയിലാണ് 65 കോടി രൂപ പിടിച്ചെടുത്തത് എന്നാണ് വിവരം. ഇതോടെ കോൺഗ്രസ് ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

Related Articles

Latest Articles