കൊച്ചി :ഇടതുമുന്നണിയിൽ നിന്നും ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു. ഇടത് മുന്നണിയിലെ കക്ഷിയായ ജെഡിഎസിലെ ആയിരത്തിലധികം അംഗങ്ങള്‍ നാളെ കൂട്ടത്തോടെ ബിജെപി അംഗത്വം സ്വീകരിക്കും. ജെഡിഎസ് നേതാവ് പാലോട് സന്തോഷിന്റെ നേതൃത്വത്തിലാണ് ആയിരത്തിലധികം വരുന്ന ജെഡിഎസ് പ്രവര്‍ത്തകര്‍ ഇടത് മുന്നണി വിടുന്നത്.
ഇടത് മുന്നണി തങ്ങളെ പരിഗണിക്കുന്നില്ലെന്നും അംഗങ്ങളെ പൂര്‍ണമായി അവഗണിക്കുകയാണെന്നും പാലോട് സന്തോഷ് പറഞ്ഞു. കേന്ദ്ര നേതാക്കളായ സ്മൃതി ഇറാനി, പ്രഹ്‌ളാദ് ജോഷി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നാളെ കൊച്ചിയില്‍ വെച്ച് നടക്കുന്ന ചടങ്ങിലാകും ഇവർ ബിജെപി അംഗത്വം സ്വീകരിക്കുക.

