India

പെല്ലറ്റ് പ്രയോഗം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് ഉന്നതതല സമിതി അന്വേഷിച്ച് വരുന്ന കാര്യം !ഇതിനിടയിൽ ഇത്തരം സമരങ്ങൾ സംഘടിപ്പിക്കുന്നത് എന്തിന് ? അരാജകത്വ രാഷ്ട്രീയത്തിന്റെ ഭാഗം മാത്രം! പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലെ രാഹുൽ ഗാന്ധിയുടെ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ദില്ലി : അനുമതിയില്ലാതെ പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ സമരം നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി. നിയമവ്യവസ്ഥയോട് അനാദരവ് കാട്ടുന്നതാണ് രാഹുലിന്റെ നടപടിയെന്നും ഇത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനേ ഉപകരിക്കൂ എന്നും ബിജെപി കുറ്റപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് വാർത്താസമ്മേളനത്തിൽ സംസാരിച്ച ബിജെപി എംപി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. കൂടാതെ, വിഷയം സുപ്രീംകോടതിയുടെ ശക്തമായ നിരീക്ഷണത്തിലാണെന്നും സുപ്രീം കോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി ഈ വിഷയം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ യാതൊരു മുൻകൂട്ടി അനുമതിയും വാങ്ങാതെ രാഹുൽ ഗാന്ധി നടത്തിയ സമരം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ആരോപിച്ചു.

തോക്ക് പ്രയോഗം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് ഉന്നതതല സമിതി അന്വേഷിച്ച് വരുന്നതേയുള്ളൂവെന്നും, ഇതിനിടയിൽ ഇത്തരം സമരങ്ങൾ സംഘടിപ്പിക്കുന്നത് എന്തിനാണെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു. മുന്നറിയിപ്പുകളോ അനുമതികളോ ഇല്ലാതെ എവിടെയും ചെന്നിരുന്ന് പ്രതിഷേധിക്കുന്നത് അരാജകത്വ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയഗീതമായ വന്ദേമാതരത്തോടുള്ള കോൺഗ്രസിന്റെ നിലപാടുകളെയും വിമർശിച്ച ബിജെപി നേതാക്കൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇത്തരം സമരങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയരുമെന്നും വ്യക്തമാക്കി.

B4 Admin

Recent Posts

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു: സകല പാപദോഷങ്ങളും എരിച്ചുകളഞ്ഞ് നാടിനെ കാത്തുരക്ഷിക്കാൻ ചക്കുളത്തമ്മയുടെ പൊങ്കാല മഹോത്സവത്തിന് തുടക്കം!

ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…

3 minutes ago

സനാതന ധർമ്മവും വേദജ്ഞാനവുമാണ് യഥാർത്ഥ മനുഷ്യാവകാശ സംരക്ഷണത്തിന്റെ അടിത്തറ: ആചാര്യശ്രീ രാജേഷിന്റെ ജന്മദിനാഘോഷമായ ‘ആചാര്യസുധ’ ഭക്തിനിർഭരമായി സമാപിച്ചു!

മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…

3 hours ago

അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യാൻ കാർത്തിക സ്തംഭം ഇന്ന് ഉയരും: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം!

ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…

4 hours ago

മെട്രോ യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങാൻ പണമില്ല, പ്രധാനമന്ത്രി മോദി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തു: ഡി.കെ. ശിവകുമാർ

ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…

5 hours ago

വിജയത്തിന്റെ സമ്മർദ്ദത്തിലും ‘സിയാ റാം’ (സീതാറാം) മന്ത്രം! ആര്യവീർ സേവാഗിന്റെ വാക്കുകൾ വൈറൽ

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…

6 hours ago

വിഴിഞ്ഞം തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി ഇനിയും കടമ്പ!

ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…

6 hours ago