കെ ആർ അജയൻ
തിരുവനന്തപുരം: ദേശാഭിമാനിയേയും സിപിഎമ്മിനേയും വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയ “കള്ളൻ വിജയൻ” ലേഖന വിവാദത്തിൽ വാരാന്ത്യപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. ലേഖനം വിവാദമായതോടെ നേരത്തേതന്നെ രാജിവയ്ക്കാനോ അവധിയിൽ പോകാനോ അജയന് നിർദേശം നൽകിയിരുന്നു. മാനേജ്‌മെന്റ് നിർദേശം വന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് രാജി. കള്ളൻ വിജയൻ എന്ന ലേഖനം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന്റെ ചുമതലക്കാരനായിരുന്ന കെ.ആർ. അജയൻ അതിന് തയ്യാറായില്ലെന്നാണ് മാനേജ്മെന്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പ്രസ് സെക്രട്ടറി കെ.വി. സുധാകരന്‍ എഴുതിയ വി.എസ്. അനുസ്മരണ ലേഖനം ഉള്‍പ്പെട്ട വാരാന്ത്യപ്പതിപ്പിലായിരുന്നു വിവാദ ലേഖനം ഇടംപിടിച്ചത്. തിരുവനന്തപുരം പുല്ലമ്പാറയിലെ പ്രശസ്ത നാടകപ്രവര്‍ത്തകനായ വിജയനെക്കുറിച്ചുള്ള ലേഖനമായിരുന്നു അത്. മാദ്ധ്യമപ്രവര്‍ത്തകനായ ടി.സി. രാജേഷ് എഴുതിയ ലേഖനത്തിന് ‘കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.’ എന്നായിരുന്നു നല്‍കിയിരുന്ന തലക്കെട്ട്. തിരുവനന്തപുരത്തെ നാടകഗ്രാമവുമായി ബന്ധപ്പെട്ട ഒരു നാടകപ്രവര്‍ത്തകന്റെ കഥയായിരുന്നുവെങ്കിലും, ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ട് പാര്‍ട്ടി നേതൃത്വത്തിന് വലിയ അതൃപ്തി ഉണ്ടാക്കുകയായിരുന്നു. തലക്കെട്ട് രാഷ്ട്രീയമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന ഭയത്താല്‍ ജൂലൈ മൂന്നാം വാരത്തിലെ ഞായറാഴ്ച ഇറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പിന്റെ വിതരണം മാനേജ്മെന്റ് പൂര്‍ണ്ണമായി തടഞ്ഞു. വിതരണം നിര്‍ത്തിവെച്ചതോടെ സിപിഎമ്മും ദേശാഭിമാനിയും വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. വി എസ് അനുസ്മരണം തടഞ്ഞു എന്ന തരത്തിലുള്ള പ്രചാരണം കൂടി നടന്നതോടെ സംഭവം വിവാദമായി .
തുടര്‍ന്ന് തിങ്കളാഴ്ചയിലെ പത്രത്തോടൊപ്പമാണ് വാരാന്ത്യപ്പതിപ്പ് വിതരണം ചെയ്തത്. എന്നാല്‍ ഞായറാഴ്ച അച്ചടിച്ചതില്‍ ഉള്‍പ്പെട്ടിരുന്ന വിവാദ ഫീച്ചര്‍ പൂര്‍ണ്ണമായും ഒഴിവാക്കിയ ശേഷമാണ് പുതിയ പതിപ്പ് തിങ്കളാഴ്ച വായനക്കാരുടെ കൈകളില്‍ എത്തിച്ചത്. പതിപ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ, ലേഖനം എഴുതിയ ടി.സി. രാജേഷ് ‘കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.’ എന്ന അതേ ഫീച്ചര്‍ സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പുറത്തുവിടുകയും ചെയ്തു. ഇത് പത്ര മാനേജ്മെന്റിന് കൂടുതല്‍ തലവേദനയായി മാറി.
വിവാദ ലേഖനത്തിന്റെ തലക്കെട്ട് മാറ്റണമെന്ന് റസിഡന്റ് എഡിറ്ററും മാനേജ്മെന്റും ആവശ്യപ്പെട്ടിട്ടും വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്ന കെ.ആര്‍. അജയന്‍ അതിന് തയ്യാറായില്ലെന്നാണ് മാനേജ്മെന്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. തലക്കെട്ട് മാറ്റാന്‍ വിസമ്മതിച്ച അജയന്‍, ആ വിവരങ്ങള്‍ മറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ആരോപണമുയര്‍ന്നു. സംഭവത്തിന് പിന്നാലെ അജയനോട് റസിഡന്റ് എഡിറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍, താന്‍ നല്‍കിയ തലക്കെട്ടില്‍ പാര്‍ട്ടി വിരുദ്ധമായി ഒന്നുമില്ലെന്നും അത് പൂര്‍ണ്ണമായും നാടകപ്രവര്‍ത്തകനെക്കുറിച്ചുള്ള ഫീച്ചറാണെന്നുമായിരുന്നു അജയന്റെ നിലപാട്.
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…