Wednesday, December 17, 2025

കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം!നെടുമ്പാശേരിയിൽ ഹോട്ടലിലും, എറണാകുളം സൗത്തിൽനിർമാതാവ് രാജു ​ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിലും തീ പട‍ർന്നു

കൊച്ചി: എറണാകുളം സൗത്തിലെ ആക്രി ​ഗോഡൗണിന് തീപിടിച്ചു. സിനിമാ നിർമാതാവ് രാജു ​ഗോപിയുടെ ഉടമസ്ഥതയിലുള്ളഗോടൗണിലാണ് തീപിടിത്തം ഉണ്ടായത് .പാലത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിന് അകത്തുണ്ടായിരുന്ന ഒൻപത് തൊഴിലാളികളെയും രക്ഷപ്പെടുത്തി.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ​നിർത്തിവച്ച് ട്രെയിൻ ​ഗതാ​ഗതം പുനഃസ്ഥാപിച്ചു . സംഭവത്തിൽ ആളപായമില്ല .എന്നാൽ തീ പിടിത്തമുണ്ടായ ഗോഡൗണിന് ഫെയർ ലൈസെൻസ് ഇല്ലായിരുന്നുവെന്ന് ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു .അതേസമയം നെടുമ്പാശേരിയിലും തീപിടിത്തമുണ്ടായി. വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ആപ്പിൾ റെസിഡൻസിയിലെ പാർക്കിം​ഗ് ഏരിയ കത്തി. ഒരു കാർ പൂർണമായും മൂന്ന് കാറുകൾ ഭാ​ഗികമായും കത്തി നശിച്ചു. പാർക്കിം​ഗ് ഏരിയയിലെ ബൈക്കുകളും കത്തി നശിച്ചു. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അ​ഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

Related Articles

Latest Articles