Sunday, December 21, 2025

ആറ്റിങ്ങലില്‍ വൻ തീപിടുത്തം; മധുര അലുമിനിയം സ്റ്റോഴ്സ് ഉൾപ്പടെ മൂന്ന് കടകൾ കത്തി നശിച്ചു; ആളപായമില്ല

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ തീപിടുത്തം.ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം പാത്രക്കടയിലാണ് തീപിടുത്തമുണ്ടായത്. കട പൂര്‍ണമായി കത്തിനശിച്ചു.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് ലഭിക്കുന്ന വിവരം. ഫയര്‍ ഫോഴ്‌സ് സംഘം എത്തി തീ നിയന്ത്രണ വിധേയമാക്കി.

മധുര അലുമിനിയം സ്റ്റോഴ്സ്, ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടയും അതിന്റെ ഗോഡൗണിനുമാണ് തീപിടിച്ചത്. പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങള്‍, പേപ്പര്‍, സാനിറ്റൈസര്‍ തുടങ്ങിയവയാണ് ഗോഡൗണില്‍ പ്രധാനമായും ഉള്ളത്.

ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ആദ്യം അലുമിനിയം കടയ്ക്ക് തീപിടിക്കുകയും തൊട്ടടുത്തുള്ള തുണിക്കട അടക്കം മറ്റ് കടകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു.

അതേസമയം തീ പിടുത്തത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Related Articles

Latest Articles