Wednesday, December 17, 2025

ഫൈനൽ പോരാട്ടത്തിനിറങ്ങുന്ന ഫ്രാൻസിന് വൻ തിരിച്ചടി;
സീനിയര്‍ താരങ്ങളായ ഒലിവിയര്‍ ജിറൂഡും റാഫേല്‍ വരാനെയും
ഫൈനലില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഖത്തർ : 2022 ഫിഫ ലോകകപ്പ് ഫൈനലില്‍ കളത്തിലിറങ്ങുന്നതിനു മുന്നേ ഫ്രാന്‍സിന് കനത്ത തിരിച്ചടി. സീനിയര്‍ താരങ്ങളായ ഒലിവിയര്‍ ജിറൂഡും റാഫേല്‍ വരാനെയും ഫൈനലില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഫൈനലിന് മുന്നോടിയായുള്ള ടീം പരിശീലനത്തില്‍ ഇരുവരും പങ്കെടുത്തിട്ടില്ല.

പനി പിടിച്ച വരാനെ ഇതുവരെ പൂർണ്ണ ആരോഗ്യവാനായിട്ടില്ല. ഫ്രാന്‍സ് ക്യാമ്പില്‍ നിരവധി താരങ്ങള്‍ക്ക് പനി ബാധിച്ചിരുന്നു. വരാനെയ്ക്ക് പകരം ഡായോ ഉപമെക്കാനോയാണ് പരിശീലനം നടത്തിയത്.

ജിറൂഡിന് പകരം മാര്‍ക്കസ് തുറാം ടീമിലിടം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജിറൂഡ് ഇല്ലാത്തത് ഫ്രാന്‍സ് ടീമിന് തലവേദന സൃഷ്ടിച്ചേക്കും. ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരേ മികച്ച കളി തന്നെ പുറത്തെടുക്കുമെന്ന് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പറഞ്ഞു . 2018-ല്‍ ഫ്രാന്‍സിന് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ദെഷാംപ്‌സ്

Related Articles

Latest Articles