A Malayali student was found hanging dead at her residence.
മംഗളുരു : മലയാളി വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മലയാളിയായ സഹപാഠിക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു.തൃശ്ശൂർ ഇളത്തുരുത്ത് കുര്യാട്ടുകര കുറ്റികാട്ടു പറമ്പിൽ ഭുവന ബാബുവാണ് മരിച്ചത്.ബെൽമെട്ട യേനപ്പോയ കോളേജിലെ ഫോറൻസിക് സയൻസ് അവസാന വർഷ വിദ്യാർത്ഥിനിയാണ് ഭുവന.
വെള്ളിയാഴ്ച്ച വൈകീട്ടാണ് ഭുവനയെ പേയിങ് ഗസ്റ്റ്ആയി താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തന്റെ മരണത്തിനു ഉത്തരവാദി അല്തത്താഫ് ആണെന്നും എവിടെയെങ്കിലും പോയി ചാകാൻ കഴിഞ്ഞ ദിവസം സംസാരത്തിനിടെ അല്തത്താഫ് പറഞ്ഞിരുന്നതായും വിദ്യാർത്ഥിനി വീട്ടുകാർക്ക് അയച്ച സന്ദേശത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു.പാണ്ഡേശ്വരം പോലീസ് അൽത്താഫിനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…