Saturday, May 4, 2024
spot_img

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ ;താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

മംഗളുരു : മലയാളി വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മലയാളിയായ സഹപാഠിക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു.തൃശ്ശൂർ ഇളത്തുരുത്ത് കുര്യാട്ടുകര കുറ്റികാട്ടു പറമ്പിൽ ഭുവന ബാബുവാണ് മരിച്ചത്.ബെൽമെട്ട യേനപ്പോയ കോളേജിലെ ഫോറൻസിക് സയൻസ് അവസാന വർഷ വിദ്യാർത്ഥിനിയാണ് ഭുവന.

വെള്ളിയാഴ്ച്ച വൈകീട്ടാണ് ഭുവനയെ പേയിങ് ഗസ്റ്റ്ആയി താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തന്റെ മരണത്തിനു ഉത്തരവാദി അല്തത്താഫ് ആണെന്നും എവിടെയെങ്കിലും പോയി ചാകാൻ കഴിഞ്ഞ ദിവസം സംസാരത്തിനിടെ അല്തത്താഫ് പറഞ്ഞിരുന്നതായും വിദ്യാർത്ഥിനി വീട്ടുകാർക്ക് അയച്ച സന്ദേശത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു.പാണ്ഡേശ്വരം പോലീസ് അൽത്താഫിനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Related Articles

Latest Articles