Monday, December 22, 2025

മ്യൂസിയത്തിൽ പ്രഭാത സവാരിക്കിടെ ലൈം​ഗികാതിക്രമം;ഒരാൾ കസ്റ്റഡിയിൽ,

തിരുവനന്തപുരം : മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രതിയെക്കുറിച്ച് നിര്‍ണായക സൂചന കിട്ടിയതായി പൊലീസ്. സംശയമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാത്തത് പൊലീസിന് വലിയ നാണക്കേടായി നിൽക്കവേയാണ് നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. യുവതിയെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ട വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് കിട്ടിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. നല്ല പൊക്കവും ശരീരക്ഷതയുമുള്ള ആളാണ് ആക്രമിയെന്നും യുവതി പറയുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചാണ് അന്വേഷണം. സംശയമുള്ളവരെ കഴിഞ്ഞ ദിവസങ്ങളിൽ മ്യൂസിയം സ്റ്റേഷനിൽ കൊണ്ടുവന്ന പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തിരിച്ചറിയിൽ പരേഡ് നടത്തി. പക്ഷെ ആക്രമി ഇക്കൂട്ടത്തില്ലെന്ന് പറഞ്ഞതോടെ ഇവരെ വിട്ടയച്ചു.

Related Articles

Latest Articles