Monday, December 22, 2025

തമിഴ്‌നാട്ടിൽ കിണറ്റിൽ വീണ മലമ്പാമ്പിനെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് ദാരുണാന്ത്യം; കിണറിന്‍റെ പകുതിയോളം കയറിയെങ്കിലും ഭാരം താങ്ങാനാവാതെ വെള്ളത്തിലേക്ക് വീണ നടരാജനെ മലമ്പാബ് വരിഞ്ഞുമുറുക്കി, ഞെട്ടൽ മാറാതെ നാട്ടുകാർ

ചെന്നൈ: കൃഷ്ണഗിരിക്ക് സമീപം കിണറ്റില്‍ വീണ മലമ്പാമ്പിനെ പുറത്തെടുക്കാനിറങ്ങിയ തൊഴിലാളിയെ പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു. കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണം കല്‍ക്കുട്ടപട്ടി ചിന്നസാമിയുടെ 50 അടി ആഴമുള്ള കിണറ്റില്‍ ഒരാഴ്ച മുമ്പാണ് മലമ്പാമ്പ് വീണത്.

ഇതിനെ പുറത്തെടുക്കുന്നതിന് നടത്തിയ ശ്രമങ്ങളൊന്നും ഫലം കാണാതിരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നടരാജന്‍ എന്ന തൊഴിലാളി മലമ്പാമ്പിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങുകയായിരുന്നു. മലമ്പാമ്പിനെയുമെടുത്ത് കിണറിന്‍റെ പകുതിയോളം കയറിയെങ്കിലും ഭാരം താങ്ങാനാവാതെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഈ സമയത്താണ് മലമ്പാബ് നടരാജനെ വരിഞ്ഞുമുറുക്കിയത്.

നിമിഷങ്ങള്‍ക്കുള്ളില്‍ ഇയാള്‍ മരിച്ചു. അഗ്നിരക്ഷ സേനയും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

Related Articles

Latest Articles