എൻ.ആർ.എസ്. ബാബു
തിരുവനന്തപുരം : പ്രഗത്ഭ മാദ്ധ്യമപ്രവർത്തകനും ജേർണലിസം അദ്ധ്യാപകനുമായ എൻആർഎസ് ബാബുവിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. കലാകൗമുദി വാരിക എഡിറ്റർ, കേരളകൗമുദി ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ, ദേശാഭിമാനി കൺസൾട്ടന്റ് എഡിറ്റർ എന്നീ നിലകളിൽ ദീർഘകാലം മാദ്ധ്യമരംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പത്രപ്രവർത്തനത്തിന് പുറമെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ എന്ന നിലയിലും അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ – മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയയുടെ ഫൗണ്ടർ ചെയർമാൻ കൂടിയാണ് അദ്ദേഹം.
മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായി അന്വേഷണാത്മക റിപ്പോർട്ടിംഗ് രീതികൾ കൊണ്ടുവന്നവരിൽ പ്രമുഖനാണ് എൻ.ആർ.എസ് ബാബു. കേരളത്തെ വലിയ രീതിയിൽ പിടിച്ചു കുലുക്കിയ വനം കൊള്ളയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ജയചന്ദ്രൻ നായരുമായി ചേർന്ന് അദ്ദേഹം തയ്യാറാക്കിയ ‘കാട്ടുകള്ളന്മാർ’ എന്ന അന്വേഷണാത്മക പരമ്പര അക്കാലത്ത് ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേരളകൗമുദി ഓഫീസ് പോലീസ് റെയ്ഡ് ചെയ്തത് വലിയ രാഷ്ട്രീയ-മാധ്യമ വിവാദങ്ങൾക്ക് വഴിതുറന്നു. ഇതുകൂടാതെ ജല അതോറിറ്റി കുംഭകോണം, സെക്രട്ടറിയേറ്റ് ഫയൽ കുംഭകോണം തുടങ്ങിയ നിരവധി വൻ അഴിമതികൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, ബോധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം, എസ്. ജയചന്ദ്രൻ നായർ സ്മാരക പ്രഥമ പുരസ്കാരം, ശിവറാം പുരസ്കാരം, ഐ.വി. ദേവദാസ് പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മാദ്ധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…