പ്രധാനമന്ത്രി നരേന്ദ്ര മോദി സാരി ധരിച്ച് നിൽക്കുന്ന മോർഫ് ചെയ്ത ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകനെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പ്രകാശ് പഗാരെ എന്ന കോൺഗ്രസ് പ്രവർത്തകനെയാണ് ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. ചൊവാഴ്ച മുംബൈ ഡോംബിവിലിയിലായിരുന്നു സംഭവം.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. ബിജെപിയുടെ കല്യാൺ ജില്ലാ പ്രസിഡന്റ് നന്ദു പരബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് മോശമായി പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാണെന്നും ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ പാർട്ടി കൂടുതൽ ശക്തമായ മറുപടി നൽകുമെന്നും പരബ് മുന്നറിയിപ്പ് നൽകി.

