മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം; തൃക്കാക്കരയില്‍ ബിജെപി അത്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പുണ്ടെന്നും വീഡിയോ വിട്ട് മുഖ്യമന്ത്രി വികസനത്തിലേക്ക് വരണം എന്നും എ.എന്‍ രാധാകൃഷ്ണന്‍.

തിരുവനന്തപുരം: വീഡിയോ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എന്‍ രാധാകൃഷ്ണന്‍.
പൈങ്കിളിയൊക്കെ വിട്ട് പിടിക്ക് എന്നാണ് മുഖ്യമന്ത്രിയോട് രാധാകൃഷ്ണന് പറയാനുള്ളത്. വീഡിയോ വിവാദം നിര്‍ത്തി മുഖ്യമന്ത്രി വികസനം സംസാരിക്കണമെന്നും, പ്രചാരണം അത്തരത്തില്‍ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

‘തൃക്കാക്കരയില്‍ ബിജെപി അത്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പുണ്ട്. ക്രിസ്ത്യന്‍ വോട്ട് മുഴുവന്‍ ഇത്തവണ ബിജെപിയ്ക്ക് ആകും കിട്ടുക. പി.സി ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി മാറും. അത് വിധിയെ കാര്യമായി ബാധിക്കും’, എ.എന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോ ജോസഫിന്റെ ഭാര്യയോടൊപ്പമാണെന്നും, തനിക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഉമ തോമസ് പ്രതികരിച്ചു.

admin

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

8 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

10 hours ago