home filim
പ്രേക്ഷകപ്രീതി നേടിയിട്ടും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടികയില്‍ ‘ഹോം‘ പൂര്‍ണമായി പുറത്താക്കപ്പെട്ടതില്‍ സോഷ്യൽമീഡിയയിൽ ശക്തമായ പ്രതിഷേധം. ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെ പിന്തുണച്ചും ജൂറിയെ വിമര്‍ശിച്ചും രംഗത്ത് എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ വിജയ് ബാബുവിന്റെ പേരില്‍ ബലാത്സംഗകേസ് ഉള്ളതിനാലാണ് ചിത്രത്തെ തഴയുന്നത് എന്നാണ് ആരോപണങ്ങള്‍. സിനിമക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുള്‍പ്പെടെയുള്ള പുരസ്കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും സംവിധായകന്‍ റോജിന്‍ തോമസ് പറഞ്ഞു. മാറ്റിനിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അതൊരു തെറ്റായ പ്രവണതയാണെന്നും സംവിധായകന്‍ വ്യക്തമാക്കി.
അതേസമയം, മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സിന് നല്‍കാത്തതില്‍ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ രംഗത്തെത്തി. ‘ഹോം’ സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രം ഒലിവര്‍ ട്വിസ്റ്റിന്റെ ചിത്രം ഷാഫി ഫേസ്ബുക്കില്‍ പങ്കുവെച്ചു.
വിജയ് ബാബുവിനെതിരായ പരാതിയും ഹോമിന് പുരസ്കാരം നല്‍കാത്തതും തമ്മില്‍ ബന്ധമില്ലെന്ന് ജൂറി ചെയര്മാന് സയ്യിദ് അഖ്തര്‍ മിര്‍സ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഹോമിന് പുരസ്കാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ബന്ധമില്ലെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ മന്ത്രിയെന്ന നിലയില്‍ ഇടപെട്ടിട്ടില്ലെന്നും സജി ചെറിയാനും അറിയിച്ചിരുന്നു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…