Cinema

‘നദികളില്‍ സുന്ദരി യമുന’യിലെ പുതിയ ഗാനം പുറത്തിറങ്ങി; ‘പുതുനാമ്പുകൾ’ ഏറ്റെടുത്ത് ആരാധകർ

‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലെ പ്രേക്ഷകഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ‘പുതുനാമ്പുകള്‍’ എന്നുതുടങ്ങുന്ന ഗാനം പുറത്തിറങ്ങി. അരുണ്‍ മുരളീധരനാണ് സംഗീതം നല്‍കി ഗാനം ആലപിച്ചത്. മനു മഞ്ജിത്ത് ആണ് ഗാനം രചിച്ചത്. വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ഈ പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം.ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം.

Anusha PV

Recent Posts

കുവൈറ്റ് ദുരന്തം ! ലോക കേരളസഭയിൽ പങ്കെടുക്കില്ലെന്ന് എം എ യൂസഫലി

അബുദാബി: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…

7 mins ago

അപകടം നടന്ന് പിറ്റേന്ന് കമ്പനി വെബ്സൈറ്റ് പിൻവലിച്ചു? |EDIT OR REAL|

കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait

15 mins ago

മാറിനിൽക്കാൻ തീരുമാനിച്ച ഡോവലിനെ തിരികെ എത്തിച്ചത് മോദി? |EDIT OR REAL|

അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda

44 mins ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ… ? വീണ്ടും ലോകത്തിന് സംശയം . ജി 7…

1 hour ago

ജി -7 വേദിയിൽ ഫ്രാൻസിസ് മാർപാപ്പയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു

ജി7 വേദിയില്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ആലിംഗനം ചെയ്യുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം…

2 hours ago

സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചോ വഴികാട്ടിയോ ?

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പ്രസംഗത്തില്‍ എന്താണ് പറഞ്ഞത്.. ? പ്രധാനമന്ത്രി മോദിയെ അദ്ദേഹം വിമര്‍ശിച്ചോ അതോ…

2 hours ago