A new version of Pranayapaka
കാമുകി കാമുകന്‍മാരുടെ പ്രണയപ്പകയുടെയും പ്രതികാരങ്ങളുടെയും ഒക്കെ നിരവധി വാര്‍ത്തകളാണ് അടുത്തകാലത്തായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.പലതരത്തിലാണ് കമിതാക്കള്‍ തമ്മില്‍ പ്രതികാരം ചെയ്യുന്നത്. ഒരാള്‍ മറ്റൊരാളുടെ ജീവന്‍ എടുക്കാന്‍ പോലും മടിക്കാത്ത അവസ്ഥയിലേക്ക് പ്രണയ പക വളര്‍ന്നിരിക്കുന്നു. ഇവിടെയും സംഭവിച്ചത് പ്രണയപക ആണ്ത.ന്നെ ചതിച്ച വേദനയില്‍ മദ്യപിച്ച് കാമുകന്റെ വീട്ടിലെത്തിയ യുവതി അയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന് തീയിടുകയാണ് ചെയ്തത്. തീ ആളിപ്പടര്‍ന്നതോടെ സമീപത്തെ മറ്റ് അപ്പാര്‍ട്ട്‌മെന്റുകളിലെ ആളുകള്‍ അഗ്‌നിശമനാ സേനാംഗങ്ങളുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു.
തായ്‌ലാന്റിലെ പട്ടായയിലാണ് സംഭവം. ഡോണ്‍ലയ നലീ എന്ന 25 -കാരിയാണ് തന്റെ കാമുകനോടുള്ള പക വീട്ടാന്‍ ഇത്തരത്തില്‍ കൈവിട്ട കളി കളിച്ചത്. തന്റെ കാമുകന് മറ്റൊരു യുവതിയുമായി ബന്ധമുണ്ട് എന്ന് നലീ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ് . ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. കാമുകന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ മദ്യപിച്ച് എത്തിയ പെണ്‍കുട്ടി ആദ്യം ഇയാളുടെ കിടപ്പുമുറിക്ക് തീയിട്ടു. അതിവേഗത്തില്‍ ആളിപ്പടര്‍ന്ന തീ നിമിഷനേരം കൊണ്ട് തന്നെ അപ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ വ്യാപിച്ചു. അപ്പോഴാണ് സമീപത്തെ താമസക്കാരുടെ ശ്രദ്ധയില്‍ ഇത് പെട്ടത്.
തീ മറ്റ് അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് കൂടി വ്യാപിക്കും എന്ന് ആയതോടെ സമീപവാസികള്‍ അഗ്‌നിശനാംഗങ്ങളെ വിവരമറിയിച്ചു. ഒടുവില്‍ സ്ഥലത്ത് എത്തിയ അഗ്‌നിശമനാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. സംഭവത്തില്‍ പിടിയിലായ പെണ്‍കുട്ടി താന്‍ തന്നെയാണ് തീ ഇട്ടത് എന്ന്‌സമ്മതിച്ചിട്ടുണ്ട്. കാമുകനും പെണ്‍കുട്ടിക്കെതിരെയാണ് പോലീസില്‍ മൊഴി നല്‍കിയത്. ഏതായാലും പെണ്‍കുട്ടി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…