Thursday, December 18, 2025

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി;അയൽവാസിയായ പതിനൊന്നാം ക്ലാസുകാരൻ പിടിയിൽ

ബംഗളൂരു :ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അയൽവാസിയായ
പതിനൊന്നാം ക്ലാസുകാരൻ പിടിയിൽ.കർണാടകയിലെ കലബുറഗിയിലാണ് സംഭവം.അലന്ദ് താലൂക്കിലെ കൊരള്ളി ഗ്രാമത്തിൽ കരിമ്പിൻ പാടത്താണ് പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ശൗചാലയത്തിലേക്ക് പോകാൻ വീടിന് പുറത്തിറങ്ങിയതായിരുന്നു പെൺകുട്ടി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. തിരച്ചിലിനൊടുവിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തിൽ പ്രദേശത്ത് പ്രതിയായ 16 കാരന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി കുറ്റസമ്മതം നടത്തിയത്.

ബലാത്സംഗത്തിന് ശേഷം കല്ലുകൊണ്ട് തലയ്‌ക്കടിച്ചും തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. ബലാത്സംഗ വിവരം പെൺകുട്ടി പുറത്തുപറയുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത് എന്ന് കൗമാരക്കാരൻ പറഞ്ഞു. പ്രതി അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നതായും പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിന് ാെരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Related Articles

Latest Articles