Saturday, December 20, 2025

എ പി ഭരത് കുമാർ അന്തരിച്ചു; വിടവാങ്ങുന്നത് അടിയന്തരാവസ്ഥ കാലത്തെ പോലീസ് മർദ്ദനത്തിലും സംഘടനാ രഹസ്യങ്ങൾ ചോരാതെ കാത്ത പ്രവർത്തകരുടെ ഭരതേട്ടൻ

മുതിർന്ന സ്വയംസേവകൻ എ.പി ഭരത്കുമാർ ( ഭരതേട്ടൻ ) അന്തരിച്ചു. ആർഎസ്എസിന്റെ തൃശ്ശൂർ ജില്ലാ കാര്യവാഹ്,എറണാകുളം വിഭാഗ് കാര്യവാഹ് എന്നീ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്തെ പോലീസ് ക്രൂരതയ്ക്ക് ഇരയായിരുന്നു. ആരോഗ്യം നഷ്ടപ്പെട്ടിട്ടും കഴിഞ്ഞ അരനൂറ്റാണ്ടുകാലം സ്വയംസേവകർക്ക് വലിയ പ്രചോദനമായി സംഘനാപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ് നേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയും കുരുക്ഷേത്ര ലഘുലേഖയുമായി ബന്ധപ്പെട്ടിട്ടുമായിരുന്നു അന്ന് അദ്ദേഹത്തെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചത്. അൾസറിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലിരിക്കുന്ന സമയത്താണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതും പിന്നീട് നിർദയമായി ലോക്കപ്പിൽ ക്രൂര മർദനത്തിനിരയാക്കുന്നതും. 13 ദിവസത്തോളം കൊടിയ പീഡനങ്ങൾക്ക് അദ്ദേഹം ഇരയായി.

മുളംകുന്നത്തുകാവ് ശാഖ മുഖ്യശിക്ഷക്, തൃശ്ശൂർ റവന്യൂ താലൂക്ക് കാര്യവാഹ്, തൃശ്ശൂർ ജില്ലാ കാര്യവാഹ്,എറണാകുളം വിഭാഗ് കാര്യവാഹ്, സക്ഷമ സംസ്ഥാന അദ്ധ്യക്ഷൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി, ടി.ജി.എസ്.എം. സരസ്വതി വിദ്യാനികേതൻ സ്ഥാപക സെക്രട്ടറി, കാനാട്ടുകര സേവാസദനം സെക്രട്ടറി, അദ്വൈത ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക സെക്രട്ടറി, ഇ.എസ്.ഐ.സി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി, സി.ആർ.ആർ. വർമ്മ സ്മാരക സഞ്ജീവനി പ്രകൃതി ചികിത്സാ സാനിട്ടോറിയം പ്രസിഡണ്ട് (നിലവിൽ ) തുടങ്ങി നിരവധി ചുമതലകൾ പി ഭരത്കുമാർ വഹിച്ചിരുന്നു,

Related Articles

Latest Articles