A passenger was sexually assaulted on a train; Vandoor native Shihabuddin arrested
മലപ്പുറം: ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയ യുവാവ് പിടിയിൽ.വണ്ടൂർ സ്വദേശി ഷിഹാബുദീൻ ആണ് അറസ്റ്റിലായത്.
എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി ഈ മാസം 17 ന് ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വാണിയമ്പലത്തെ ബന്ധു വീട്ടിലേക്ക് വരുന്നതിനിടെയാണ് അതിക്രമം നേരിട്ടത്. രാത്രി 10 മണിയോടെ ട്രെയിൻ തൊടിയപ്പുലം സ്റ്റേഷൻ കഴിഞ്ഞപ്പോൾ യുവതിയുടെ എതിർവശത്തിരുന്ന പ്രതി അശ്ലീലം സംസാരിക്കുകയും, പിന്നീട് ലൈംഗീകാവയവം പ്രദർശിപ്പിക്കുകയുമായിരുന്നു. അതിക്രമം നടക്കുമ്പോള്‍ കമ്പാര്‍ട്ട്മെന്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പ്രതിയുടെ ദൃശ്യങ്ങൾ മൊബൈലില്‍ പകർത്തിയ യുവതി വാണിയമ്പലത്തെത്തിയപ്പോൾ ബന്ധുക്കളുടെ സഹായത്തോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.
പിന്നീട് പ്രതിയുടെ വീഡിയോ സഹിതം വണ്ടൂർ പോലീസിൽ പരാതി നൽകി. ട്രെയിനിലെ സ്ഥിരം യാത്രക്കാരോടും, ഓട്ടോറിക്ഷാ ഡ്രൈവർമാരോടും മറ്റും ചോദിച്ചും, പ്രതിയുടെ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചും നടത്തിയ അന്വേഷണത്തിലാണ് വണ്ടൂര്‍ സ്വദേശി ഷിഹാബുദ്ദീനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഇയാള്‍ മെഡിക്കല്‍ റെപ്പായി ജോലി ചെയ്യുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ഷിഹാബുദ്ദീനെ തുടര്‍ നടപടികള്‍ക്കായി റെയില്‍വേ പോലീസിന് കൈമാറി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…