ഡല്‍ഹി: സമ്പന്നവും പുരോഗമനപരവുമായ പുതിയ ഇന്ത്യയെ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പു വേളയില്‍ എന്‍ഡിഎ സഖ്യം മുന്നോട്ടുവച്ച പ്രഖ്യാപനങ്ങള്‍ സാക്ഷാത്കരിക്കാനുള്ള യത്നങ്ങള്‍ക്ക് ഇക്കാലയളവില്‍ തുടക്കമിടാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ ആറുമാസം പൂര്‍ത്തിയാക്കിയ വേളയിലാണ് മോദിയുടെ ട്വീറ്റ്.
രാജ്യത്തിന്റെ പുരോഗതിക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.രാജ്യത്തെ സാമൂഹിക ഐക്യവും ഒത്തൊരുമയും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. രാജ്യത്തിന്റെ സമൃദ്ധിക്കും പുരോഗതിക്കുമായി വരാനിരിക്കുന്ന കാലഘട്ടത്തില്‍ ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്.
‘സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന ലക്ഷ്യത്തിനായാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും 130 കോടി ജനങ്ങളുടെയും ആശീര്‍വാദത്തോടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

