പള്ളിവാസൽ: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ടു.മൂന്നാറില്‍ നിന്നും മുവാറ്റുപുഴയിലേക്ക് പോകുന്നിനിടെയാണ് ഹെഡ്വര്ക്സ് ജലാശയത്തിന് സമീപത്തെ എസ്ബെന്റില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് തെയിലക്കാട്ടിലേക്ക് മറിഞ്ഞത്. അമിത വേഗതയും റോഡിലെ വീതി കുറവുമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രഥമിക നിഗമനം. നിസാര പരിക്കുകളോടെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട വാന്‍ തെയില കാട്ടിലെ മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇല്ലെങ്കില്‍ 300 താഴ്ചയുള്ള മുതിരപ്പുഴയിലേക്ക് വാന്‍ വീഴാന്‍ സാധ്യതയുണ്ടായിരുന്നു. വളവുകള്‍ ഏറെയുള്ള ഭാഗങ്ങളില്‍ ഐറിഷ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നേത്യത്വത്തില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ബോര്‍ഡുകള്‍ സ്ഥാപിച്ചതായി കാട്ടി കരാറുകാരന് 2020 ല്‍ തന്നെ ബില്ല് മാറിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. ഇവിടെ അപകടങ്ങള്‍ പതിവായതോടെ വീണ്ടും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
രാജ്നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…
കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…