ദില്ലി തെരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയത്തോടെ രാജ്യത്തിന്റെ 19 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും ആധിപത്യം ഉറപ്പിച്ച് എൻഡിഎ സഖ്യം. നേരത്തെ 2018 ൽ സഖ്യം 20 സംസ്ഥാനങ്ങളിൽ അധികാരത്തിലിരുന്നിരുന്നു. ഇന്ന് എൻഡിഎയുടെ ഭരണത്തിൻ കീഴിലുള്ള 21 മന്ത്രിസഭകളിൽ 15 സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരിനെ നയിക്കുമ്പോൾ 6 സംസ്ഥാനങ്ങളിൽ സഖ്യകക്ഷികൾ മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്നു.ദില്ലി, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ബിജെപിയാണ് ഭരിക്കുന്നത്.
ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ എന്നിവ ഉൾപ്പെടെയുള്ള മുൻനിര ജനസംഖ്യയുള്ള 5 സംസ്ഥാനങ്ങളിൽ 3 എണ്ണവും ഇപ്പോൾ എൻഡിഎയുടെ നിയന്ത്രണത്തിലാണ്. ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമ്പോൾ ബിഹാറിൽ നിതീഷ് കുമാറിൻ്റെ (ജെഡിയു) നേതൃത്വത്തിൽ ഭരണം തുടരുകയാണ്.
എൻഡിഎയുടെ ആധിപത്യം വടക്ക് കിഴക്കൻ മേഖലയിലെ 7 സംസ്ഥാനങ്ങളിൽ 6 ലും സുവ്യക്തമാണ്. മിസോറാമിൽ മാത്രമാണ് എൻഡിഎ ഇതര സർക്കാർ ഭരിക്കുന്നത്.
ഇന്ത്യയിലെ മലയോര സംസ്ഥാനങ്ങളായ – ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും എൻഡിഎ നിർണ്ണായക ശക്തിയാണ്. ഉത്തരാഖണ്ഡ് ഭരിക്കുന്നതും ബിജെപിയാണ്.
മഹാരാഷ്ട്രയ്ക്ക് പുറമേ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ സർക്കാരുകൾ രൂപീകരിച്ച ബിജെപി , രാജ്യത്തിന്റെ മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അനിഷേധ്യ ശക്തിയാണ്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഗുജറാത്ത് നിലനിർത്തുകയും 2023-ൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ വൻ നേട്ടമുണ്ടാക്കുകയും ചെയ്തു. 2024 നവംബറിൽ മഹാരാഷ്ട്ര തൂത്തുവാരുകയും ചെയ്തു.
ദക്ഷിണേന്ത്യയിൽ, ആന്ധ്രാപ്രദേശിൽ എൻഡിഎ അധികാരത്തിലിരിക്കുമ്പോൾ, തമിഴ്‌നാട്, കർണാടക, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഇൻഡി മുന്നണിയാണ് അധികാരത്തിലുള്ളത്.
ഇന്ത്യയിലെ 140 കോടി ജനസംഖ്യയുടെ ഏകദേശം 66% പ്രതിനിധീകരിക്കുന്ന 92 കോടി ജനസംഖ്യയുള്ള പ്രദേശങ്ങൾ ഇപ്പോൾ എൻഡിഎ ഭരിക്കുന്നു. ഏറ്റവും ജനസംഖ്യയുള്ള മൂന്ന് സംസ്ഥാനങ്ങൾ-ഉത്തർപ്രദേശ് (24 കോടി), മഹാരാഷ്ട്ര (12 കോടി), ബിഹാർ (12 കോടി) എന്നിവ നിയന്ത്രിക്കുന്നു
5-10 കോടി ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ എൻഡിഎ ഭരിക്കുന്നു, കൂടാതെ, 1-5 കോടി വരെ ജനസംഖ്യയുള്ള 10 സംസ്ഥാനങ്ങളിൽ 6 എണ്ണവും എൻഡിഎ നിയന്ത്രിക്കുന്നു.
ബിജെപി-എൻഡിഎ സഖ്യത്തിന് കീഴിലുള്ള 21 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും: പൂർണ്ണ പട്ടിക ഇവിടെ
1) ആന്ധ്രാപ്രദേശ്
2) അരുണാചൽ പ്രദേശ്
3) അസം
4) ബീഹാർ
5) ഛത്തീസ്ഗഡ്
6) ഡൽഹി
7) ഗോവ
8) ഗുജറാത്ത്
9) ഹരിയാന
10) മധ്യപ്രദേശ്
11) മഹാരാഷ്ട്ര
12) മണിപ്പൂർ
13) മേഘാലയ
14) നാഗാലാൻഡ്
15) ഒഡീഷ
16) പുതുച്ചേരി
17) രാജസ്ഥാൻ
18) സിക്കിം
19) ത്രിപുര
20) ഉത്തർപ്രദേശ്
21) ഉത്തരാഖണ്ഡ്

