ഫെര്‍ണാഡോ വില്ലവിസെന്‍ഷിയോ
തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് മടങ്ങവേ ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥിയും രാജ്യത്തെ പ്രമുഖ മാദ്ധ്യമ പ്രവർത്തകനുമായ ഫെര്‍ണാഡോ വില്ലവിസെന്‍ഷിയോ വെടിയേറ്റ് മരിച്ചു. ക്വിറ്റോ നഗരത്തിൽ നടന്ന റാലിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് വെടിയേറ്റതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അൻപത്തൊൻപതുകാരനായ ഫെര്‍ണാഡോ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എട്ട് മത്സരാർത്ഥികളില്‍ ഒരാളായിരുന്നു. ഈ മാസം 20 നാണ് ഇക്വഡോർ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്.
ബില്‍ഡ് ഇക്വഡോര്‍ മൂവ്‌മെന്റിനെ പ്രതിനിധീകരിച്ചാണ് ഫെര്‍ണാഡോ മത്സരത്തിനിറങ്ങിയത്. 2007 മുതല്‍ 2017 വരെയുള്ള മുന്‍ പ്രസിഡന്റ് റാഫേല്‍ കോറിയയുടെ ഭരണകാലയളവില്‍ അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ച നേതാവായിരുന്നു അദ്ദേഹം.ഇപ്പോഴത്തെ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും അദ്ദേഹം ഗുരുതരാരോപണങ്ങൾ ഉന്നയിച്ചിരുന്നു.
അതെ സമയം രാജ്യത്തെ നിയമ വാഴ്ച തകർന്ന നിലയിലാണ്. മയക്കുമരുന്ന് കള്ളക്കടത്തും കൊലപാതകങ്ങളും ഇക്വഡോറിൽ ദിനം പ്രതി വർധിച്ചു വരികയാണ്.കുറ്റകൃത്യം ചെയ്തവരെ വെറുതെ വിടില്ലെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലാസോ പറഞ്ഞു.
വെടിവെപ്പിനിടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…