Tuesday, December 23, 2025

ദില്ലിയിൽ കൊലപാതക പരമ്പരയോ ? ഫ്ലൈ ഓവറിന് സമീപം കണ്ടെത്തിയത് സ്ത്രീയുടെ തല ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍; അന്വേഷണം ആരംഭിച്ച് പോലീസ്

ദില്ലി: റോഡരില്‍ സ്ത്രീയുടെ മൃതദേഹം വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് ദില്ലിയില്‍ ഗീത കോളനി ഫ്ലൈ ഓവറിന് സമീപമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 9.15ന് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

ഫ്ലൈ ഓവറിന് സമീപം പല സ്ഥലത്തായാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. തല ഉള്‍പ്പെടെയുള്ള ഏതാനും ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തുന്നതിന് ഫ്ലൈ ഓവറിന് സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് പോലീസ് തിരച്ചിൽ തുടരുകയാണ്.

ശ്രദ്ധ വോൾക്കര്‍ കൊലപാതകത്തിന് സമാനമായ തരത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. 2022 മെയ് 18നാണ് പങ്കാളിയായ ശ്രദ്ധ വോൾക്കറെ യുവാവ് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. മൃതദേഹം 35 കഷ്ണങ്ങളായി മുറിച്ച് മൂന്നാഴ്ച ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തില്‍ അഫ്താബ് എന്ന യുവാവാണ് അറസ്റ്റിലായത്. 18 ദിവസം കൊണ്ട് നഗരത്തിൽ പല ഭാഗങ്ങളിലായാണ് അഫ്താബ് ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചത്. മകളെ കാണാനില്ലെന്ന് കാണിച്ച് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ വേൾക്കർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Related Articles

Latest Articles