ഡമാസ്കസ് : ഭൂകമ്പത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന സിറിയയിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർ ജീവനോടെ ശേഷിക്കാനുള്ള സാധ്യത കുറഞ്ഞു വരുന്നതിനിടയിൽ പ്രത്യാശ പരത്തുന്ന വാർത്ത പുറത്തു വന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന ഏഴു വയസു മാത്രം പ്രായമുള്ള പെൺകുട്ടി കോണ്‍ക്രീറ്റ് കഷ്ണം കുഞ്ഞനിയന്റെ തലയിൽ വീഴാതിരിക്കാൻ താങ്ങിപ്പിടിച്ചത് നീണ്ട 17 മണിക്കൂറാണ്. ഇരുവരും കുടുങ്ങിക്കിടക്കുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.സഹോദരങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.
ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം ഗബ്രിയേസസ്, ഐക്യരാഷ്ട്ര സംഘടനാ മേധാവി മുഹമ്മദ് സഫ ഉൾപ്പെടെയുള്ള പ്രമുഖർ വിഡിയോ പങ്കുവച്ച് പെൺകുട്ടിയെ അഭിനന്ദിച്ചു ധീരയായ ഈ പെൺകുട്ടിയോട് അനന്തമായ ആരാധനയെന്നാണ് ഗബ്രിയേസസ് പറഞ്ഞത്.
തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി ഇതുവരെ 15,000ത്തിലേറെ പേർ മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.

