Tatwamayi TV

ചരിത്രമെഴുതി തത്വമയി; ജനഹൃദയങ്ങളിൽ പുഴ മുതൽ പുഴ വരെ; രാമസിംഹന്റെ ധർമ്മയുദ്ധത്തിൽ പങ്കാളിയായി തത്വമയി ഒരുക്കിയ പ്രത്യേക പ്രദർശനം വൻ വിജയം

1921 ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ തത്വമയി ഒരുക്കിയ പ്രത്യേക പ്രദർശനം വൻ വിജയം. തിരുവനന്തപുരം ഏരീസ് പ്ലെക്‌സിൽ വൈകുന്നേരം 06:30 നാണു പ്രദർശനം ആരംഭിച്ചത്. തമസ്ക്കരിക്കപ്പെട്ട ചരിത്ര വസ്തുതകൾ പുറത്ത് കൊണ്ടുവരുന്ന ചിത്രത്തിന്റെ പ്രമേയം ജനങ്ങളിലേക്കെത്തിക്കുന്നതിനായി വിശിഷ്ട വ്യക്തികൾക്കും പൊതുജനങ്ങൾക്കുമായി തത്വമയി നെറ്റ്‌വർക്ക് സൗജന്യ പ്രദർശനം ഒരുക്കിയത്. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഴുവൻ സീറ്റുകളിലേക്കുമുള്ള ബുക്കിംഗ് പൂർത്തിയായിരുന്നു. ധർമ്മയുദ്ധത്തിൽ പങ്കാളികളാകേണ്ടത് എങ്ങിനെയെന്ന് തത്വമയിക്കറിയാം’ എന്ന് തത്വമയിയുടെ പ്രത്യേക പ്രദർശനത്തെ പരാമർശിച്ച് സംവിധായകൻ രാമസിംഹൻ നേരത്തെ രംഗത്തെത്തിയിരുന്നു.

നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടക്കുന്നത്. മുൻ ഡിജിപി ടി പി സെൻകുമാർ, നിർമ്മാതാവ് ജി. സുരേഷ് കുമാർ, മേനക സുരേഷ്, ബിജെപി നേതാക്കളായ പി പി മുകുന്ദൻ, എം എസ് കുമാർ, ജെ ആർ പത്മകുമാർ, തോട്ടയ്ക്കാട് ശശി, ബി രാധാകൃഷ്ണമേനോൻ, ചരിത്രകാരൻ ശങ്കരൻകുട്ടി നായർ, ചലച്ചിത്ര താരം എം ആർ ഗോപകുമാർ, പിന്നണി ഗായകൻ ജി ശ്രീറാം സംവിധായകൻ യദു വിജയകൃഷ്ണൻ, ഹിന്ദു ധർമ്മ പരിഷത് പ്രസിഡന്റ് എം. ഗോപാൽ, ബാലഗോകുലം ഉപാദ്ധ്യക്ഷൻ വി ഹരികുമാർ തുടങ്ങിയ വിശിഷ്ടാതിഥികൾ പ്രത്യേക പ്രദർശനത്തിന് എത്തിച്ചേർന്നു.

Anandhu Ajitha

Recent Posts

വെന്തുരുകി കേരളം ! കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ! സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് മരിച്ചത് രണ്ട് പേർ

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. കണ്ണൂരിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം…

1 hour ago

“മേയറും എംഎൽഎയും മോശമായി പെരുമാറി! ” – നടുറോഡിലെ തർക്കത്തിൽ തന്റെ ഭാഗം വിശദീകരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർ

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ…

2 hours ago