Saturday, December 13, 2025

ഒരേസമയം രണ്ടിടങ്ങളിൽ തെരുവ്‌നായ ആക്രമണം; കണ്ണൂരിലും പാലക്കാടും നിരവധിപ്പേർക്ക് പരിക്ക്

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. രണ്ടിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. കണ്ണൂര്‍ പിലാത്തറയില്‍ 11 വയസ്സുകാരിയെ തെരുവുനായകള്‍ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷയാണ് കടിയേറ്റ് ചികിത്സയിൽ കഴിയുന്നത്.

രാവിലെ മദ്രസയില്‍നിന്നു വീട്ടിലേക്ക് പോകുമ്പോള്‍ ദേശീയപാതയ്ക്ക് സമീപത്തു വെച്ചായിരുന്നു ആക്രമണം. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് കുട്ടിയെ നായ്ക്കളില്‍ നിന്ന് രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട്ടും തെരുവുനായ ആക്രമണം ഉണ്ടായി. നിരവധിപ്പേർക്കാണ് പരിക്കേറ്റത്. 71 കാരനായ കുടപ്പുരോഗിയെ വീട്ടില്‍ കയറിയാണ് തെരുവുനായ കടിച്ചത്. പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്.

Related Articles

Latest Articles