kerala highcourt
കൊച്ചി: പുനലൂരിലെ ബേക്കറിയിൽ നിന്നും ജ്യൂസ് കുടിച്ചതിനെ തുടർന്ന് വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ 11 വർഷത്തിന് ശേഷം സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പത്താം ക്ലാസ് വിദ്യാർത്ഥി റാണാ പ്രതാപ് സിങാണ് മരിച്ചത്
2011 ലായിരുന്നുസംഭവം . സി.ബി.ഐ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടു വരണമെന്ന് കോടതി പറഞ്ഞു. കേസ് രേഖകൾ സിബിഐയ്‌ക്ക് കൈമാറാനും പോലീസിന് കോടതി നിർദേശം നൽകി.
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ശേഷം സുഹൃത്തുക്കൾക്കൊപ്പമാണ് റാണാ പ്രതാപ് സിങ് ബേക്കറിയിൽ നിന്ന് ജ്യൂസ് വാങ്ങി കുടിച്ചത്. ഒരു മണിക്കൂറിന് ശേഷം കുട്ടി മരിക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുധീന്ദ്ര പ്രസാദ് ആണ് കോടതിയെ സമീപിച്ചത്.
എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ 2017ൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഇത്. നരഹത്യയാണെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചെങ്കിലും മറ്റു തെളിവുകൾ ലഭിച്ചില്ല. ഹർജി പരിഗണനയിലിരിക്കെ പിതാവ് സുധീന്ദ്ര പ്രസാദ് മരിച്ചു. തുടർന്ന് ഇയാളുടെ മറ്റൊരു മകനെ കക്ഷി ചേർത്താണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് .
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…