ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനിനുള്ളിലെ ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. തുടർന്ന് പാകിസ്ഥാൻ ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ നടത്തിയ ശ്രമത്തിനും ഇന്ത്യ കനത്ത തിരിച്ചടി നൽകി. തുടർന്നുള്ള സംഘർഷം ആണവ യുദ്ധത്തിലേക്ക് കടക്കുമോ എന്ന ആശങ്ക ലോക രാജ്യങ്ങൾക്കുണ്ടായിരുന്നു.പാകിസ്ഥാൻ പതിവുപോലെ, തങ്ങളുടെ “നിലനിൽപ്പ്” ഭീഷണിയിലായാൽ ആണവ ആയുധം ഉപയോഗിക്കാൻ നിർബന്ധിതരാകുമെന്ന് ഭീഷണി മുഴക്കി. എന്നാൽ തങ്ങളുടെ ആണവായുധങ്ങളുടെ എണ്ണം ഇന്ത്യയുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ കുറവാണെന്ന് പാകിസ്ഥാൻ പലപ്പോഴും മനസ്സിലാക്കിയില്ല,
സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയ്ക്കും പാകിസ്ഥാനും അവരുടെ ആയുധശേഖരത്തിൽ ഏതാണ്ട് തുല്യമായ എണ്ണം ആണവായുധങ്ങളുണ്ട് (യഥാക്രമം 180 ഉം 170 ഉം), എന്നാൽ ഇന്ത്യയുടെ ആണവായുധങ്ങൾ പാകിസ്ഥാന്റെ കൈവശമുള്ളതിനേക്കാൾ വളരെ മികച്ചതും ആധുനികവുമാണ്. , പാകിസ്ഥാന്റെ കൈവശം ആറ്റം ബോംബുകൾ മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കപ്പെടുന്നു, അതേസമയം ഇന്ത്യയുടെ കൈവശം തെർമോ ന്യൂക്ലിയർ ആയുധങ്ങളോ ഹൈഡ്രജൻ ബോംബുകളോ ഉണ്ട്, അവ ഏതൊരു പരമ്പരാഗത ആണവായുധത്തേക്കാളും 1000 മടങ്ങ് മാരകമാണ്.
1945-ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ഹിരോഷിമയെയും നാഗസാക്കിയെയും തകർത്തതുപോലെയുള്ള ആറ്റം ബോംബുകൾ മനുഷ്യർ നിർമ്മിച്ച ആദ്യത്തെ ആണവായുധങ്ങളായിരുന്നു . ഫിസൈൽ പദാർത്ഥത്തിനുള്ളിലെ ആറ്റങ്ങൾ ന്യൂക്ലിയർ ഫിഷൻ എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ വേർപെടുത്തുമ്പോൾ പെട്ടെന്ന് വലിയ ഊർജ്ജം പുറപ്പെടുവിക്കുന്നു. മറുവശത്ത് തെർമോ ന്യൂക്ലിയർ ബോംബ് എന്നും അറിയപ്പെടുന്ന ഹൈഡ്രജൻ ബോംബ് ഒരു മൾട്ടി-സ്റ്റേജ് ആയുധമാണ്, ആദ്യ ഘട്ടത്തിൽ പ്ലൂട്ടോണിയം അല്ലെങ്കിൽ യുറേനിയം ആറ്റങ്ങൾ ന്യൂക്ലിയർ ഫിഷന് വിധേയമാകുന്നു, ഇത് പ്രാരംഭ സ്ഫോടനം ഉണ്ടാക്കുന്നു. ബോംബിലെ ഹൈഡ്രജൻ വാതകം സ്ഫോടനത്തെ കൂടുതൽ ശക്തമാക്കുന്നു, ഇത് രണ്ടാം ഘട്ടത്തിൽ ആറ്റങ്ങളുടെ സംയോജനത്തിന് കാരണമാകുന്നു, അതിൽ വളരെ വലിയ അളവിലുള്ള ഊർജ്ജം പുറത്തുവിടുന്നു, ഇത് ഒരു ആറ്റം ബോംബിനേക്കാൾ 1000 മടങ്ങ് കൂടുതലായിരിക്കും.
വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് പ്രകാരം, ഇന്ത്യ, അമേരിക്ക, യുകെ , റഷ്യ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് തെർമോ ന്യൂക്ലിയർ ആയുധങ്ങൾ കൈവശമുള്ളത് 1998-ൽ ഇന്ത്യ അഞ്ച് ആണവായുധങ്ങൾ പരീക്ഷിച്ചതിൽ ഒന്ന് ഹൈഡ്രജൻ ബോംബായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

