A traffic policeman was hit by a car and dragged for 18 km; A 23-year-old man was arrested
മുംബൈ: ട്രാഫ്രിക് പോലീസിനെ കാറിടിപ്പിച്ച് 18 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. ആദിത്യ ബെന്ദെ എന്നയാളെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ട്രാഫിക്ക് സിഗ്നൽ ലംഘിച്ച ഇയാളുടെ വാഹനം തടയാൻ ശ്രമിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ സിദ്ധേശ്വർ മാലിയെ ബോണറ്റിലേക്ക് ഇടിച്ചിട്ട് വാഹനം ഓടിച്ചുപോവുകയായിരുന്നു.
നവി മുംബൈയിലെ പാം ബീച്ച് റോഡിൽ വച്ചായിരുന്നു സംഭവം. വാഹനം ഓടിച്ചുപോയ ഇയാളെ റോഡിനു കുറുകെ കണ്ടെയ്‌നർ ഇട്ട് പോലീസ് പിടികൂടി. ഇയാൾ മയക്കുമരുന്നിൻ്റെ ലഹരിയിലായിരുന്നു എന്ന് പോലീസ് പറയുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…