Tuesday, October 13, 2026

ട്രാഫിക് പോലീസുകാരനെ കാറിടിപ്പിച്ച് 18 കിലോമീറ്ററോളം വലിച്ചിഴച്ചു; 23കാരൻ അറസ്റ്റിൽ

മുംബൈ: ട്രാഫ്രിക് പോലീസിനെ കാറിടിപ്പിച്ച് 18 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. ആദിത്യ ബെന്ദെ എന്നയാളെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ട്രാഫിക്ക് സിഗ്നൽ ലംഘിച്ച ഇയാളുടെ വാഹനം തടയാൻ ശ്രമിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ സിദ്ധേശ്വർ മാലിയെ ബോണറ്റിലേക്ക് ഇടിച്ചിട്ട് വാഹനം ഓടിച്ചുപോവുകയായിരുന്നു.

നവി മുംബൈയിലെ പാം ബീച്ച് റോഡിൽ വച്ചായിരുന്നു സംഭവം. വാഹനം ഓടിച്ചുപോയ ഇയാളെ റോഡിനു കുറുകെ കണ്ടെയ്‌നർ ഇട്ട് പോലീസ് പിടികൂടി. ഇയാൾ മയക്കുമരുന്നിൻ്റെ ലഹരിയിലായിരുന്നു എന്ന് പോലീസ് പറയുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related Articles

Latest Articles