Monday, December 22, 2025

അമരവിള എക്സൈസ് ഓഫീസിനായി തറക്കല്ലിടുന്ന ഭൂമിയിൽ തുരങ്കം കണ്ടെത്തി ! വർഷങ്ങൾ പഴക്കമുള്ളതെന്ന് സംശയം ; പുരാവസ്തു വകുപ്പ് പരിശോധന നടത്തും

തിരുവനന്തപുരം : അമരവിളയിൽ എക്സൈസ് റെയ്ഞ്ച് ഓഫിസിന് തറക്കല്ലിടുന്ന ഭൂമിയിൽ തുരങ്കം കണ്ടെത്തി. ഭൂമിയുടെ പുറക് വശത്ത് മണ്ണ് മാറ്റിയപ്പോഴാണ് ഇത്. ഇരുമ്പ് തകിട് വെച്ച് അടച്ച നിലയിലുള്ളതാണ് തുരങ്കം. കണ്ടെത്തിയ തുരങ്കത്തിന് വർഷങ്ങളുടെ പഴക്കം ഉള്ളതായാണ് സംശയം. സ്ഥലത്ത് പുരാവസ്തു വകുപ്പ് പരിശോധന നടത്തുമെന്നാണ് വിവരം. കഷ്ടിച്ച് ഒരാൾക്ക് മാത്രം നൂഴ്ന്ന് ഇറങ്ങാൻ സാധിക്കുന്ന നിലയിലുള്ളതാണിത്. ആരാണ് ഇത് നിര്‍മ്മിച്ചതെന്നടക്കം യാതൊരു വിവരങ്ങളും ലഭ്യമല്ല.

ഒരുകോടി മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് അമരവിളഎക്‌സൈസ് കെട്ടിട നിർമാണം ആരംഭിക്കുന്നത്. അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശമാണെന്നതുകൊണ്ടുതന്നെ എക്‌സൈസ് ജാഗരൂകമായ പ്രവർത്തനവും ശക്തമായ നിരീക്ഷണവും ഫലപ്രദമായ ഇടപെടലും നടത്തേണ്ട മേഖലയാണിത്

Related Articles

Latest Articles