പമ്പ നദിയിലേക്ക് ഹോട്ടലിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നു എന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. രണ്ടുവർഷം മുമ്പ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ആണ് തെറ്റായ അടിക്കുറിപ്പോടെ ഇപ്പോൾ പ്രചരിക്കുന്നത്.
ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമായി ചില കേന്ദ്രങ്ങൾ ബോധപൂർവം ചെയ്യുന്നതാണെന്നും വീഡിയോയിൽ കാണിക്കുന്ന ഓടയിലൂടെ മഴ വെള്ളം മാത്രമാണ് ഒഴുകുന്നതെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് നേരിട്ട് എത്തി പ്രസ്തുത വീഡിയോയിൽ പറയുന്ന സ്ഥലം സന്ദർശിച്ച് മലിനജലം ഒഴുകുന്നില്ല എന്ന് ഉറപ്പുവരുത്തി.

