പ്രതീകാത്മക ചിത്രം
ബെംഗളൂരു : സംസ്ഥാനത്തെ സർക്കാർ സ്‍കൂളുകളിൽ കുട്ടികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെ കർണാടകയിലെ ചിക്കബെല്ലാപൂരിലെ സർക്കാർ വിദ്യാലയത്തിൽ വിദ്യാർത്ഥികൾ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. ചിക്കബെല്ലാപൂരിലെ ഗവ.സീനിയർ പ്രൈമറി സ്കൂളിലാണ് സംഭവം. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്
കുട്ടികൾ തന്നെയാണ് ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ മൊബൈലിൽ പകർത്തിയത്. സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ സ്‍കൂളിലെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തി.
നേരത്തെ കോലാറിലെ യെലാവല്ലി മൊറാർജി ദേശായി സ്‍കൂളിലും ബെംഗളൂരുവിലെ ആന്ദർഹളളി സർക്കാർ സ്‍കൂളിലും ഇത്തരത്തിൽ കുട്ടികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിച്ചിരുന്നു. ശിവമോഗയിലെ സ്‍കൂളിൽ കുട്ടികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിക്കുന്ന വീഡിയോയും പുറത്ത് വരികയും രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് സ്‍കൂൾ ഹെഡ്‍മിസ്ട്രസിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തത് കഴിഞ്ഞ മാസമാണ്
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…