Sunday, September 20, 2026

കോൺഗ്രസ് സ്നേഹത്തിന്റെ കട തുറന്ന കർണ്ണാടകയിലെ സർക്കാർ സ്‌കൂളുകളിൽ കുട്ടികൾക്ക് ശുചിമുറി കഴുകേണ്ട ദുർഗതി ! ചിക്കബെല്ലാപൂരിലെ ഗവ.സീനിയർ പ്രൈമറി സ്കൂളിൽ കുട്ടികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു ! രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവം

ബെംഗളൂരു : സംസ്ഥാനത്തെ സർക്കാർ സ്‍കൂളുകളിൽ കുട്ടികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെ കർണാടകയിലെ ചിക്കബെല്ലാപൂരിലെ സർക്കാർ വിദ്യാലയത്തിൽ വിദ്യാർത്ഥികൾ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. ചിക്കബെല്ലാപൂരിലെ ഗവ.സീനിയർ പ്രൈമറി സ്കൂളിലാണ് സംഭവം. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്

കുട്ടികൾ തന്നെയാണ് ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ മൊബൈലിൽ പകർത്തിയത്. സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ സ്‍കൂളിലെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തി.

നേരത്തെ കോലാറിലെ യെലാവല്ലി മൊറാർജി ദേശായി സ്‍കൂളിലും ബെംഗളൂരുവിലെ ആന്ദർഹളളി സർക്കാർ സ്‍കൂളിലും ഇത്തരത്തിൽ കുട്ടികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിച്ചിരുന്നു. ശിവമോഗയിലെ സ്‍കൂളിൽ കുട്ടികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിക്കുന്ന വീഡിയോയും പുറത്ത് വരികയും രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് സ്‍കൂൾ ഹെഡ്‍മിസ്ട്രസിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തത് കഴിഞ്ഞ മാസമാണ്

Related Articles

Latest Articles