പ്രതീകാത്മക ചിത്രം
സമൂഹ മാദ്ധ്യമത്തിൽ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ടു എന്ന പരാതിയിൽ പരാതിക്കാരന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് തൃശൂര്‍ അഡീഷനല്‍ സബ് കോടതി. തൃശൂരിലെ സൈക്കോളജിസ്റ്റായ എം.കെ.പ്രസാദായിരുന്നു പരാതിക്കാരന്‍.
2017 ഏപ്രില്‍ 26 ന് എം.കെ.പ്രസാദിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് അവകാശപ്പെട്ടു കൊണ്ട് കോട്ടയം സ്വദേശിയായ ഷെറിന്‍ വി ജോര്‍ജായിരുന്നു സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടത്. ഇതോടെ ഈ പോസ്റ്റ് സമൂഹമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി പ്രസാദ് തൃശൂര്‍ അഡീഷനല്‍ സബ് കോടതിയെ സമീപിച്ചു. സൈക്കോളജിസ്റ്റ് എന്ന നിലയ്ക്ക് തൊഴില്‍നഷ്ടം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹർജിയിൽ ഇരുകൂട്ടരുടേയും വാദം കേട്ട കോടതി പ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നും പ്രസാദിന്റെ പക്ഷത്താണ് ന്യായമെന്നും കണ്ടെത്തി. പത്തു ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിന് പുറമെ അഞ്ചു വര്‍ഷത്തെ കോടതി ചെലവ് പലിശ സഹിതം നല്‍കാനും അഡീഷനല്‍ സബ് കോടതി ജഡ്ജ് രാജീവന്‍ വചല്‍ ഉത്തരവിട്ടു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…