CRIME

വിശാൽ കൊലക്കേസ്! രണ്ടാം സാക്ഷി പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു! വിചാരണ നാളെയും തുടരും

ചെങ്ങന്നൂർ : എബിവിപി പ്രവർത്തകനായിരുന്ന ചെങ്ങന്നൂർ കോട്ട സ്വദേശി വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം വെച്ച് തീവ്രവാദ സംഘടനയായി കണ്ടെത്തി കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിൻ്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ രണ്ടാം സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജ് എസ് എസ് സീന മുമ്പാകെ നടന്ന നടന്ന സാക്ഷി വിസ്താരത്തിലാണ് രണ്ടാം സാക്ഷി ശ്രീജിത്ത് കേസിലെ പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിൽ ഒന്നാം സാക്ഷി വിഷ്ണുപ്രസാദും ഇന്നലെ പ്രതികളെ തിരിച്ചറിഞ്ഞു.

സംഭവ കാലത്ത് ABVP യുടെ സംഘടന ചുമതലയിൽ പ്രവർത്തിക്കുന്നവരായിരുന്നു താനും കൊല്ലപ്പെട്ട വിശാലുമെന്ന് സാക്ഷി ചീഫ് വിസ്താരത്തിൽ പറഞ്ഞു. വിശാലിനെ കൊലപ്പെടുത്താനായി കരുതി കൂട്ടിയെത്തിയ പ്രതികൾ വിശാലിനെ കുത്തി മുറിവേൽപിച്ചപ്പോൾ താൻ താങ്ങിയെടുത്തുവെന്നും ആ സമയം തന്നെ പ്രതികൾ ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചുവെന്നും വിശാലിനെ കുത്തിയ ആൾ തൻ്റെ പുറത്തും അതീവ ഗുരുതരമായ പരിക്കേൽപ്പിച്ചുവെന്നും കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിൻ്റെ ചീഫ് വിസ്താരത്തിൽ സാക്ഷി മൊഴി നല്കി. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയെങ്കിലും പരിക്ക് അതീവ ഗുരുതരമാകയാൽ തുടർ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നതായും സാക്ഷി കോടതിയിൽ പറഞ്ഞു. സംഭവസമയത്ത് കുത്തേറ്റ വിശാലിനെ ഉടൻ തന്നെ ചെങ്ങന്നൂർ ഗവൺമെൻ്റ് ആശുപത്രിയിൽ കൊണ്ടുപോയി എന്നും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിശാൽ മരണപ്പെട്ടതായും സാക്ഷി കോടതിയിൽ പറഞ്ഞു. വിശാലിനെയും തന്നെയും മറ്റൊരു സാക്ഷിയായ വിഷ്ണു പ്രസാദിനെയും കുത്തിയത് പന്തളം സ്വദേശിയായ ഷെഫീക്ക് എന്നയാൾ ആണെന്നും മൊഴി നല്കിയ സാക്ഷി പ്രതിക്കൂട്ടിലുണ്ടായിരുന്ന ഷെഫീക്കിനെയും ഇതര പ്രതികളെയും ചൂണ്ടിക്കാട്ടി തിരിച്ചറിയുകയും ചെയ്തു.

2012 ജൂലൈ 16ന് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അദ്ധ്യായനം ആരംഭിക്കുന്ന ദിവസമാണ് വിശാലിനും മറ്റും എതിരെ കാമ്പസ് ഫ്രണ്ടുകാർ ആക്രമണം അഴിച്ചുവിട്ടത്. പ്രതികൾ ഉപയോഗിച്ച കത്തി, ഹെൽമറ്റ്, വസ്ത്രങ്ങൾ തുടങ്ങിയവയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.
വിചാരണ നാളെയും തുടരും.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

14 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

16 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

19 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago